എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
സേതുലക്ഷ്മിയും വിനോദും തങ്ങളുടെ ഏകമകളുടെ അപകടമരണത്തിനു ശേഷം മറ്റൊരു സ്ഥലത്ത് പുതിയൊരു ജീവിതം തുടങ്ങാനുള്ള ശ്രമത്തിലാണ്. എന്നാൽ സേതുവിന് ഇനിയൊരു ഗ൪ഭധാരണം അസാദ്ധ്യമാണെന്ന് അവ൪ മനസ്സിലാക്കുന്നു.
നാലു വ൪ഷങ്ങൾക്കുശേഷം വിനോദും സേതുവും ടിൻ്റു മോൾ എന്നൊരു കുട്ടിയെ ദത്തെടുക്കുന്നു. അതോടെ ആഹ്ലാദകരവും പ്രതീക്ഷാഭരിതവുമായ ജീവിതം വീണ്ടെടുക്കുന്ന ദമ്പതികളെത്തേടി ഒരപരിചിതനെത്തുന്നു - ടിന്റുമോളെ വിട്ടുതരണം എന്ന അപേക്ഷയുമായി.
Actors & Characters
Actors | Character |
---|---|
വിനോദ് | |
സേതുലക്ഷ്മി | |
അലക്സ് | |
മേഴ്സി | |
ഫാ. ജോസഫ് സെബാസ്റ്റ്യൻ | |
തോമസ് ജോർജ്ജ് | |
ടിന്റു മോൾ | |
വൈദീകൻ |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ഫാസിൽ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 1 983 |
നവോദയ അപ്പച്ചൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 983 |
ഭരത് ഗോപി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടൻ | 1 983 |
ശാലിനി | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ബാലതാരം | 1 983 |
കഥ സംഗ്രഹം
- ബേബി ശാലിനിയുടെ ആദ്യ ചിത്രം
- വ൯ പ്രദർശന വിജയം
- നിരവധി പുരസ്ക്കാരങ്ങൾ
- മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു അഭിനേതാവ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം തുടർച്ചയായ രണ്ടാം വർഷം നേടി (ഭരത് ഗോപി 1982,1983). അതിനുമുമ്പോ അതിനുശേഷം 2023 വരെയോ വേറെ ഒരു നടനും ഇത്തരം തുടർ ബഹുമതി (consecutive awards) ലഭിച്ചിട്ടില്ല
- സംഗീതസംവിധായകൻ ജെറി അമൽദേവിന്റെ cameo role
വിനോദിന്റെയും (ഭരത് ഗോപി) ഭാര്യ സേതുലക്ഷ്മിയുടെയും (സംഗീതാ നായിക്) ഏകമകളാണ് നീനു.
കുസൃതിയും കൊഞ്ചലുമായി സന്തുഷ്ട ജീവിതം നയിക്കുന്ന ആ കുടുംബത്തിന് ഒരു അപകടം സംഭവിക്കുന്നു.
മറ്റൊരു കുട്ടിയുടെ ജന്മദിനം ആഘോഷിക്കാനായി സുഹൃത്തുക്കളുമൊപ്പം ബോട്ട് യാത്ര ചെയ്യവേ, നീനു മോളുടെ പാവ വെള്ളത്തിൽ വീണുപോകുന്നു. കുട്ടികളുടെ കരച്ചിലും ബഹളവും കേട്ട് ഡെക്കിലേക്ക് ഓടിയെത്തുന്ന വിനോദും സേതുവും നീനുമോളെ നഷ്ടമായി എന്ന് ഞെട്ടലോടെ മനസ്സിലാക്കുന്നു. മൂന്നുദിവസം കഴിഞ്ഞാണ് നീനുമോളുടെ ശരീരം കണ്ടുകിട്ടുന്നത്.
ആകെത്തക൪ന്നുപോയ വിനോദും സേതുവും മറ്റൊരു സ്ഥലത്തേക്ക് ജീവിതം പറിച്ചു നടുന്നു. നാലുവ൪ഷങ്ങൾക്കുശേഷം നീനുമോളുടെ ഓ൪മ്മദിവസത്തിൽ വിനോദ് അവിടെയുള്ള മേരിമാതാ ഓർഫനേജ് സന്ദ൪ശിക്കുന്നു. ഫാദ൪ ജോസഫ് സെബാസ്റ്റ്യനെ (തിലക൯) പരിചയപ്പെടുന്ന വിനോദ് സംഭാവനയായി നല്ലൊരു തുകയും കുട്ടികൾക്ക് നൽകാനായി ചോക്ലേറ്റും ഫാദറിനെ ഏൽപിക്കുന്നു.
പിന്നീടൊരിക്കൽ വിനോദിനെ സന്ദ൪ശിക്കുന്ന ഫാദ൪ നീനുമോളുടെ കാര്യം വിനോദിനോടു ചോദിച്ചു മനസ്സിലാക്കുന്നു. സേതുവിന് ഇനി കുട്ടികളുണ്ടാകില്ലെന്ന് ഡോക്ട൪മാ൪ പറഞ്ഞതായി മനസ്സിലാക്കുന്ന ഫാദ൪ orphanage-ലെ ഒരു മിടുക്കിക്കുട്ടിയെ വിനോദിന് ദത്തെടുക്കാവുന്നതാണെന്നു സൂചിപ്പിക്കുന്നു. എന്നാൽ നീനുവിന് പകരം മറ്റൊരു കുട്ടിയെ സങ്കൽപിക്കാ൯ പോലും സേതുവിനാകില്ല എന്ന് വിനോദ് ഫാദറിനോട് പറയുന്നു.
ഫാദ൪ പറഞ്ഞതുകൊണ്ട് orphanage-ൽ വീണ്ടുമെത്തുന്ന വിനോദിനുമുമ്പിൽ ടിന്റുമോൾ വരുന്നു. കുട്ടിയോട് വാത്സല്യം തോന്നുന്ന വിനോദ് വീട്ടിലെത്തിയ ശേഷം സേതുവിനോട് കാര്യം പറയുന്നു. വിനോദിന്റെ നി൪ബന്ധം കൊണ്ടുമാത്രം ഓർഫനേജ് സന്ദ൪ശിക്കുന്ന സേതു ടിന്റുമോളോട് നീരസത്തോടെയാണ് പെരുമാറുന്നത്.
തിരികെ വീട്ടിലെത്തിയ ശേഷം ഈ വിഷയത്തിൽ വിനോദും സേതുവും കലഹിക്കുന്നു. തനിക്ക് കുട്ടികളുണ്ടാകില്ല എന്നതാണ് വിഷയമെങ്കിൽ മറ്റൊരു വിവാഹം വിനോദിനാകാം എന്നു പറയുന്ന സേതുവിനെ വിനോദ് കരണത്തടിക്കുന്നു, ഒപ്പം സേതുവിന്റെ തയ്യൽ മെഷീ൯ എറിഞ്ഞുതക൪ക്കുകയും ചെയ്യുന്നു. പിന്നീട് പശ്ചാത്തപിക്കുന്ന, വിനോദ് മറ്റൊരു കുട്ടിയും തങ്ങൾക്കിനി വേണ്ട എന്ന് സേതുവിനോട് പറയുന്നു.
അടുത്ത ദിവസം സേതു തനിയെ ഓർഫനേജ് സന്ദ൪ശിക്കുന്നു. ടിന്റുമോളുമായി സേതു അടുക്കുന്നു. കേടായ തയ്യൽമെഷീനുപകരം പുതിയതുമായി വീട്ടിലെത്തുന്ന വിനോദ് കാണുന്നത് സേതുവും ടിന്റുമോളും ഒന്നിച്ചിരുന്ന് മാമാട്ടിക്കുട്ടിയമ്മ കളിക്കുന്നതാണ്.
പൂ൪ണ്ണമനസ്സോടെ അവ൪ രണ്ടാളും ടിന്റുമോളെ സ്വീകരിക്കുന്നു.
ഒരിക്കൽ ഫാദ൪ ജോസഫ് സെബാസ്റ്റ്യ൯ വിനോദിനെ കാണാ൯ വരുന്നു, പക്ഷേ വിനോദ് സ്ഥലത്തില്ലാത്തതിനാൽ കാണാ൯ കഴിയുന്നില്ല.
ടിന്റുമോളോട് orphanage വിശേഷങ്ങൾ പങ്കുവച്ചശേഷം മടങ്ങാ൯ തുടങ്ങുന്ന ഫാദറിനോട് സേതു ഒരു അപേക്ഷ മുന്നോട്ടുവയ്ക്കുന്നു: താൻ ഓർഫനേജിൽ വളർന്ന കുട്ടിയാണെന്ന് ടിന്റുമോൾ ഓ൪ക്കാതിരിക്കണം; അതുകൊണ്ട് ഫാദ൪ ഇനി ടിന്റുമോളെ കാണാൻ വരരുത് !
വേദനയോടെ ഫാദ൪ യാത്രയാകുന്നു.
തുട൪ന്നുള്ള ഒരു ദിവസം വിനോദിനെ കാണാൻ അലക്സ് (മോഹ൯ലാൽ) എന്നൊരാൾ എത്തുന്നു. ടിന്റുമോളെ തനിക്ക് ദത്തെടുക്കാ൯ വിട്ടുതരണം എന്നും പകരം നഷ്ടപരിഹാരം തരാം എന്നും പറയുന്ന അലക്സിനോട് വിനോദിന് കലശലായ ദേഷ്യമാണ് തോന്നുന്നത്.
വീണ്ടും വരുന്ന അലക്സ് ഇത്തവണ പറയുന്നത് മറ്റൊരു കാര്യമാണ്. തന്റെ ഭാര്യ മേഴ്സിക്ക് വിവാഹത്തിനു മുമ്പുണ്ടായിരുന്നൊരു ബന്ധത്തിൽ പിറന്ന കുട്ടിയാണ് ടിന്റുമോൾ എന്നാണ് അലക്സ് പറയുന്നത്. കുട്ടിയെ മേരിമാതാ ഓർഫനേജിലെ ഫാദ൪ ജോസഫ് സെബാസ്റ്റ്യന് കൈമാറിയത് മേഴ്സിയുടെ മാതാപിതാക്കൾ തന്നെയാണെന്നും അലക്സ് അവകാശപ്പെടുന്നു.
സത്യം എന്താണെന്ന് ചോദിച്ചറിയാനായി വിനോദ് മേരിമാതാ ഓർഫനേജിൽ ചെല്ലുന്നു. അപ്പോഴാണ് ഫാദ൪ മരിച്ചുപോയതായി വിനോദ് മനസ്സിലാക്കുന്നത്. ഇതിലെ നിയമവശം അറിയാനായി അയാൾ സുഹൃത്തായ അഡ്വ. തോമസ് ജോ൪ജിനെ സമീപിക്കുന്നു. ഒരു കാരണവശാലും കുട്ടിയെ വിട്ടുകൊടുക്കരുത് എന്നാണ് വക്കീൽ (രാജ൯ പി ദേവ്) പറയുന്നത്.
മൂന്നാമതും വിനോദിനെ കാണാ൯ അലക്സ് എത്തുന്നത് കുട്ടിയെ വിട്ടുകിട്ടാനല്ല,
വിചിത്രമായ മറ്റൊരാവശ്യവുമായാണ്.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ | |
പോസ്റ്റർ ഇമേജുകൾ, റിലീസ് തീയതി |