വചനം
ആൾദൈവങ്ങളും ആശ്രമപ്രവർത്തനങ്ങളും ചാരിറ്റിയുമൊക്കെ എങ്ങിനെ മറ്റു അസന്മാർഗ്ഗിക പ്രവർത്തനങ്ങൾക്കും ധനസമ്പാദനത്തിനും മറയാകുന്നു എന്ന തുറന്നുകാണിക്കലാണ് സിനിമയുടെ മുഖ്യ പ്രമേയം.
Actors & Characters
Actors | Character |
---|---|
രവി | |
ഗോപൻ | |
മായ | |
വിഷ്ണു ജി | |
ആര്യാദേവി | |
പോലീസ് സൂപ്രണ്ട് | |
വിഷ്ണുജിയുടെ വക്കീൽ | |
ശാന്തിപുരത്തെ ഡയറിഫാമിലെ തൊഴിലാളി | |
ശാന്തിപുരത്തെ അന്തേവാസി | |
ശാന്തിപുരത്തെ അന്തേവാസി | |
കഥ സംഗ്രഹം
മഴ പെയ്യുന്നൊരു രാത്രിയിൽ രവി (സുരേഷ് ഗോപി) എന്ന ചെറുപ്പാക്കാരൻ ഒരു കൂട്ടം ആളുകളാൽ ഒരു വഴിയിൽ വെച്ച് ആക്രമിക്കപ്പെടുന്നു. ആ വഴി ആരോ വരുന്നത് കണ്ട് മൃതപ്രായനായ രവിയെ വഴിയിലുപേക്ഷിച്ച് ആളുകൾ കടന്നു കളയുന്നു. രവിയുടെ സുഹൃത്തായ ഗോപൻ(ജയറാം)ആയിരുന്നു ആ വഴി വന്ന ആൾ. രവിയെ അപകടാവസ്ഥയിൽ കണ്ട ഗോപൻ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുന്നു. എന്നാൽ ഗോപനും പോലീസ് സംഘവും എത്തി സംഭവ സ്ഥലം പരിശോധിക്കുമ്പോൾ രവിയുടെ ശരീരം അവിടെ കാണാനില്ലായിരുന്നു. ആക്രമിക്കപ്പെട്ടത് ആരാണെന്ന പോലീസിന്റെ ചോദ്യത്തിനു ഗോപൻ രവിയെപ്പറ്റി വിശദമായി പറയുന്നു.
അനാഥനെന്ന് പറയാവുന്ന രവി ശാന്തിപുരത്തെ വിഷ്ണുജി(ചാരുഹാസൻ)യുടെ ആശ്രമത്തിലെത്തുന്നു. നിരവധി ചാരിറ്റി പ്രവർത്തനവും ഡയറി ഫാമും നടത്തുന്ന ഗാന്ധിയൻ ജീവിതരീതി പിന്തുടരുന്ന വ്യക്തിയാണ് വിഷ്ണുജി. നിരവധി നിർദ്ധനർ ആശ്രമത്തിൽ താമസിക്കുന്നുണ്ട്. രവി ആശ്രമത്തിലെ ഡയറി ഫാമിൽ ജോലിക്ക് നിൽക്കുന്നു. രവിയെ അന്വേഷിച്ച് ആശ്രമത്തിലെത്തുന്ന ഗോപൻ ജെ എൻ യുവിൽ പഠനം കഴിഞ്ഞ് സോഷ്യോളജിയിൽ റിസർച്ച് ചെയ്യുകയാണ്. അതിന്റെ ഭാഗമായും ആശ്രമത്തിലെത്തിയതാണ്. വിഷ്ണുജിയുടെ പ്രൈവറ്റ് സെക്രട്ടറിയായ മായ(സിതാര) ഗോപനുമായും രവിയുമായും പരിചയപ്പെടുന്നു. രവിക്കും മായക്കും ഉള്ളിൽ പരസ്പരം ഇഷ്ടമുണ്ട് എന്നു മനസ്സിലാക്കുന്ന ഗോപൻ ഇരുവരേയും അടുപ്പിക്കുന്നു. ഗോപൻ വിഷ്ണുജിയേയും ആശ്രമത്തേയും കുറിച്ച് രവിയോട് വിമർശനങ്ങൽ പറയുന്നു എങ്കിലും ഗോപന്റെ നിരീക്ഷണങ്ങൾ രവി വക വയ്ക്കുന്നില്ല. ഒരു ദിവസം സമീപപ്രദേശത്തുള്ള ഒരു ആശ്രമത്തിലെ ആത്മീയനേതാവായ ആര്യാദേവി(ശ്രീവിദ്യ) ശാന്തിപുരം ആശ്രമം സന്ദർശിക്കുന്നു. ആര്യാദേവിയും രവിയും കണ്ടുമുട്ടുകയും രവി ആര്യയുടെ വളർത്തുമകനാണെന്നും ആര്യാദേവിക്കൊപ്പം രവിയെ കൊണ്ടുപോകാനാണ് വന്നതെന്നും വെളിപ്പെടുന്നു. രാത്രിയിൽ ആര്യാദേവിയും വിഷ്ണുജിയും തമ്മിലുള്ള സ്വകാര്യ സംഭാഷണം രവി യാദൃശ്ചികമായി കേൾക്കുന്നു. വിഷ്ണു ജിയെക്കുറിച്ചും ആശ്രമത്തെക്കുറിച്ചുമുള്ള വിവാദപരമായ ചില സംഭവങ്ങൾ ആ സംഭാഷണങ്ങളിൽ ഉള്ളതായി രവിക്ക് മനസ്സിലാകുന്നു. അടുത്ത ദിവസം രവി വിഷ്ണുജിയെ നേരിൽ കണ്ട് പ്രതികരിക്കുന്നു, വിഷ്ണു ജി ഒരു കാപട്യമാണെന്ന് പൊട്ടിത്തെറിക്കുന്നു. ശേഷം രവി ആശ്രമത്തിൽ നിന്നും പോകുന്നു.
രവിയുടെ മരണത്തിന്റെ കൊലപാതകികളെ കണ്ടെത്താൻ പോലീസ് സൂപ്രണ്ടും(തിലകൻ) സംഘവും വരുന്നു. അവരുടേ ആദ്യ സംശയം രവിയുടെ സുഹൃത്തായ ഗോപൻ ആയിരുന്നു. പിന്നെ മായയും ആര്യാദേവിയും.. പോലീസ് അന്വേഷണം ദ്രുതഗതിയിലാകുമ്പോൾ പ്രേക്ഷകർ അറിയാത്ത നിരവധി രഹസ്യങ്ങൾ വെളിവാകുന്നു.
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നീൾമിഴിപ്പീലിയിൽമധ്യമാവതി |
ഒ എൻ വി കുറുപ്പ് | മോഹൻ സിത്താര | കെ ജെ യേശുദാസ് |
2 |
ശ്രീജാനവീധരം |
ട്രഡീഷണൽ | മോഹൻ സിത്താര | നെയ്യാറ്റിൻകര വാസുദേവൻ |