കാട്ടുമുല്ലേ നാണം

 

കാട്ടുമുല്ലേ നാണം കാട്ടീടല്ലെ നീ കാത്തിരിക്കും 
വണ്ടു വന്നില്ലേ വരിവണ്ടു വന്നില്ലേ
മൂളിപ്പാട്ടും പാടി പ്രണയം തന്നില്ലേ (2)
(കാട്ടുമുല്ലേ.. .)

പൂവല്ലിപ്പെണ്‍കൊടിയേ പുല്‍കുന്നു മാമരം (2)
പൂരിച്ചു കാട്ടിലെല്ലാം പുളകത്തിന്‍ മര്‍മ്മരം (2)
കാമത്തിന്‍ കണ്ണെറിഞ്ഞു പ്രേമത്തിന്‍ വാടിയില്‍
കാലത്തിന്‍ കേളിയാടി കാനനങ്ങള്‍ - നോക്കു
വസന്തകാലം - പുത്തന്‍ വസന്തകാലം - വന്നു
മനം കവര്‍ന്നു കാത്തുനില്പില്ലേ - കളി 
യോര്‍ത്തുനില്പില്ലേ  മനസമേകാനിനിയും 
മടിയെന്തേ നാഥാ മനസമേകാനിനിയും മടിയെന്തേ

മായല്ലേ പൊന്‍കിനാവേ മതിമോദം തേടിടാം (2)
മധുവോലും ജീവിതത്തില്‍ മാധുര്യം നേടിടാം (2)
ചാരത്തു വന്നു ഞങ്ങള്‍ സാരസ്യമാടവേ
മാരന്റെ മാരനങ്ങു മടിപ്പതെന്തേ - നോക്കൂ
വസന്തകാലം പുത്തൻ വസന്തകാലം - വന്നു
മനം കവര്‍ന്നു കാത്തുനില്പില്ലേ കളി -
യോര്‍ത്തുനില്പില്ലേ  മനസമേകാനിനിയും 
മടിയെന്തേ നാഥാ മനസമേകാനിനിയും മടിയെന്തേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kattumulle nanam