ദേവാധി രാജാ വെല്‍ക
Music:
Lyricist:
Film/album:
ദേവാധിരാജാ വെല്‍ക
ജീവാധിനാഥാ വെല്‍ക
ഭൂവാകെപ്പണിയുന്ന -
പുണ്യമൂര്‍ത്തേ
മന്ദാരപ്പുതുമലര്‍ ചൂടി
മംഗല്യകവിതകള്‍ പാടി
നിന്നോമല്‍ മലരടി -
തേടി നൃത്തമാടി
സുരനായക സുന്ദര വരൂ വരൂ
ആനന്ദനകല്പകവൃക്ഷം
ആരോമല്‍ധേനുസമക്ഷം
ഹരനുടെ മുടിയണിയും
ഗംഗയുമങ്ങേയ്ക്കില്ലേ
അണിമേഘമാലമേലേ
അഴകിന്‍ നിലാവു പോലെ
വരവായ് തവദാസി ഞാനുമരികെ
അഴിവില്ലാ താരുണ്യം നീ
അതിരില്ലാക്കാരുണ്യം നീ
അഴകെല്ലാമാരാധിക്കും
മഴവില്ലന്‍ നീ
മതിമോഹമാര്‍ന്ന കാലം
മദനോത്സവാനുകൂലം
വരൂ നീ കളിയാടിയാടി നുകരാന്‍
അലരമ്പനുമന്‍പോടുസന്‍പദ -
മരുളും പദയുഗമിതുകുമ്പിടു
മതിസുന്ദരാ സുമധുരസുമതേ
അമരാധിപ ജയ ജയ ജയതേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
devadhi raja velka
Additional Info
Year:
1955
ഗാനശാഖ: