കഴല്‍നൊന്തു കണ്മണി
കഴല്‍നൊന്തു കണ്മണി നീ കേണിടല്ലേ
കഴല്‍നൊന്തു കണ്മണി നീ കേണിടല്ലേ
എന്റെ കരള്‍ വെന്തു നീറുകയാം പൊന്മകനേ
കഴല്‍നൊന്തു കണ്മണി നീ കേണിടല്ലേ
തളിര്‍തോറ്റ നിന്‍പദത്തില്‍ മുള്ളു കൊണ്ടാല്‍
ഉള്ളം തളരാതില്ലാരുമയ്യോ നിന്നെ കണ്ടാല്‍
വാനത്തു വളര്‍മതിപോല്‍ വന്നു മിന്നി - എന്റെ
വാര്‍മടിയില്‍ സുകൃതത്തിന്‍ കാന്തി ചിന്നി
വാനത്തു വളര്‍മതിപോല്‍ വന്നു മിന്നി - എന്റെ
വാര്‍മടിയില്‍ സുകൃതത്തിന്‍ കാന്തി ചിന്നി
ഉലകിന്നൊരുത്സവമായ് നീ പിറന്നൂ രാജ -
നിലയത്തിന്‍ നിറകതിരായ് നീ വളര്‍ന്നു
പട്ടു പൂമെത്തയണിപ്പൊന്നും തൊട്ടില്‍ - അതില്‍
പൈങ്കിളിപോല്‍ കൊഞ്ചലോടു വാണമട്ടില്‍
പട്ടു പൂമെത്തയണിപ്പൊന്നും തൊട്ടില്‍ - അതില്‍
പൈങ്കിളിപോല്‍ കൊഞ്ചലോടു വാണമട്ടില്‍
തങ്കമേ നിന്‍ കഴലി കാട്ടില്‍ വന്നു - മഹാ
സങ്കടം വേര്‍ന്നിടുവാന്‍ കാലമാ൪ന്നു
കഴല്‍നൊന്തു കണ്മണി നീ കേണിടല്ലേ
എന്റെ കരള്‍ വെന്തു നീറുകയാം പൊന്മകനേ
കഴല്‍നൊന്തു കണ്മണി നീ കേണിടല്ലേ