ശ്രീദേവി പാരില്‍

 

ശ്രീദേവി പാരില്‍ ജനിച്ചകാലം
ശ്രീഹരിശ്ചന്ദ്രന്‍ ഭരിക്കും കാലം
ആനന്ദമാര്‍ന്നു മനുഷ്യരെല്ലാം
മാനസമൊന്നായ് വസിക്കും കാലം

സത്യധര്‍മ്മങ്ങള്‍ തഴയ്ക്കയാലേ
സര്‍വസൌഭാഗ്യവും മേല്‍ക്കുമേലെ
പൂവിട്ടു പൂവിട്ടു പൂമരങ്ങള്‍
പൂജിച്ചൊഴുകി പുഴക്കരങ്ങള്‍

കാലങ്ങള്‍ തെറ്റാതെ മാരിപെയ്തു
കര്‍ഷകര്‍ പാടത്തില്‍ പട്ടുനെയ്തു
ശീലങ്ങള്‍ തെറ്റാതെ വാസരങ്ങള്‍
പാരയമെങ്ങും മഹോത്സവങ്ങള്‍
മാനിച്ചു ഗാനങ്ങള്‍ പാടിയാടി
മണ്‍‌കലം നിര്‍മ്മിച്ചതെത്ര മോടി

ആദിമണ്ണാൽ ലോകമെല്ലാം ആരൊരുത്തന്‍ 
ചെയ്തുവെച്ചതാ ദൈവം ചൊന്നപടി ചുറ്റിവാ (2)
അഞ്ചാതെ മണ്‍‌കലങ്ങള്‍ തട്ടിമുട്ടി നാട്ടിനായി
ചാഞ്ചാടും ചക്കറമേ ചുറ്റിവാ (2)
ചക്കറമേ ചുറ്റിവാ

മന്ദിര മുറ്റമലങ്കരിച്ചു 
മംഗല്യ ദീപമൊരുക്കിവെച്ചു (2)
കങ്കണക്കൈകള്‍ കുലുങ്ങീടവേ
മങ്കമാരാനന്ദമാടിടവെ (2)
ഗാനപ്രിയന്മാര്‍ ജനങ്ങളെന്നാല്‍
യാചിച്ചു വാങ്ങുവോരില്ലയെന്നാല്‍
നാടെങ്ങും ആനന്ദന൪ത്തനങ്ങൾ
പാടി ഹരിശ്ചന്ദ്ര കീര്‍ത്തനങ്ങള്‍

ആരോഹിതാശ്വൻ പിറന്നനാളിൽ
ആരോമലുണ്ണിയെ വാഴ്ത്തിനിന്നാർ
രാജാധിരാജൻ മനംകുളു൪ക്കെ
രാജഗൃഹത്തിൻ മണിവിളക്കേ
മിന്നുക മിന്നുക ലോകമെല്ലാം
പൊന്നുതിരുമേനി വെൽവതാക

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sreedevi paril

Additional Info

Year: 
1955

അനുബന്ധവർത്തമാനം