കരുണാസാഗരാ

കരുണാസാഗരാ
കാശിനിവാസാ (2)
കൈതൊഴും ഞങ്ങള്‍ക്കാശ്രയം
ജഗദാശ്രയം നീയേ (2)
(കരുണ...)

ഇളകാതെ മാറുവാന്‍
ഈശ്വരാ നിന്നെ (2)
തേടിയണഞ്ഞു ദൈവമേ
തവപാദം ശരണമേ (2)
(കരുണ...)

സതിക്കും ബാലനും
സന്താപമേകിനേന്‍ (2)
പതിയെപ്പോരുവാന്‍
ഗതിയുമാറ്റനേ
അമ്മയ്ക്കുമച്ഛനും നീ
നന്മനന്മയേകിടേണം 

കരുണാസാഗരാ
കാശിനിവാസാ 
കൈതൊഴും ഞങ്ങള്‍ക്കാശ്രയം
ജഗദാശ്രയം നീയേ 
കരുണാസാഗരാ
കാശിനിവാസാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
karuna sagara

Additional Info

Year: 
1955

അനുബന്ധവർത്തമാനം