ആരു വാങ്ങും

 

ആരു വാങ്ങും ഈ മനോജ്ഞനാരിമാര്‍മണിയെ
എന്‍ നാഥയാമിവളേ
ആരു വാങ്ങും ഈ മനോജ്ഞനാരിമാര്‍മണിയെ
എന്‍ നാഥയാമിവളേ

സൂര്യവംശം മാറിലാര്‍ന്ന സുകൃതമണിമാല്യം
നേരിനായ് ഞാന്‍ നേടിയോരു നെടിയ മാംഗല്യം
സൂര്യവംശം മാറിലാര്‍ന്ന സുകൃതമണിമാല്യം
നേരിനായ് ഞാന്‍ നേടിയോരു നെടിയ മാംഗല്യം

ദൈവയോഗാല്‍ മന്നിടത്തില്‍ ദേഹമാര്‍ന്ന മോഹനാംഗി
ദൈവയോഗാല്‍ മന്നിടത്തില്‍ ദേഹമാര്‍ന്ന മോഹനാംഗി
മംഗലങ്ങള്‍ നല്‍കുമല്ലോ മന്ദിരമെല്ലാം വാങ്ങും
നാരിമാര്‍മണിയെ. . . 

തന്‍ പതിയെ പിന്‍തുടര്‍ന്നു സകല സുഖവും വിട്ടകന്നു
തന്‍ പതിയെ പിന്‍തുടര്‍ന്നു സകല സുഖവും വിട്ടകന്നു
സത്യമേ തന്‍ ദൈവമെന്നു നിത്യവും നേര്‍ന്നാള്‍
ആരു വാങ്ങും ഈ മനോജ്ഞനാരിമാര്‍മണിയെ
എന്‍ നാഥയാമിവളേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aru vangum

Additional Info

Year: 
1955

അനുബന്ധവർത്തമാനം