സുന്ദർദാസ്

Sundardas

കോഴിക്കോട് സ്വദേശിയാണ് സുന്ദർദാസ്. 1990 -ൽ സിബിമലയിലിന്റെ സംവിധാന സഹായിയായി പരമ്പര എന്ന സിനിമയിലൂടെയാണ് സുന്ദർദാസ് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് പത്തിലധികം സിനിമകളിൽ സിബി മലയിലിന്റെ കൂടെ സംവിധാന സഹായിയും സഹസംവിധായകനുമായി പ്രവർത്തിച്ചു. 1996 -ൽ മഞ്ജുവാര്യരുടേയും കലാഭവൻ മണിയുടേയും ദിലീപിന്റേയും സിനിമാ ജീവിതത്തിൽ വഴിത്തിരിവായ സല്ലാപം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സുന്ദർദാസ് സ്വതന്ത്ര സംവിധായകനായി. തുടർന്ന് സമ്മാനം, കുടമാറ്റംവർണ്ണക്കാഴ്ചകൾകുബേരൻ എന്നിവയുൾപ്പെടെ പതിനൊന്ന് സിനിമകൾ സംവിധാനം ചെയ്തു.

സുന്ദർദാസിന്റെ ഭാര്യ ഷീബ. മക്കൾ അർജ്ജുൻ ദാസ്, അരുൺ ദാസ്.