കാത്തിരുന്ന നിക്കാഹ്
Actors & Characters
Actors | Character |
---|
Actors | Character |
---|---|
കബീർ | |
ഉസ്മാൻ | |
വഹീദയുടെ ഉപ്പ | |
ഉസ്മാന്റെ ഉപ്പ | |
മമ്മേനിഫ | |
വഹീദ | |
ലൈല | |
ലൈലയുടെ അമ്മ | |
ആമിന | |
മാധവി | |
Main Crew
കഥ സംഗ്രഹം
"ഉസ്മാൻ വഹീദയെ കല്യാണം കഴിച്ചപ്പോൾ അയാൾക്ക് പ്രായം കുറച്ചായെങ്കിലും സന്തുഷ്ടരാണവർ. ഉസ്മാന്റെ അനുജൻ കബീറിനു വഹീദയെ ഇല്ലാത്ത അമ്മയുടെ സ്ഥാനത്ത് പ്രതിഷ്ഠിയ്ക്കാനും സന്തോഷമേ ഉള്ളു. പൂട്ടുകച്ചവടക്കാരി ആമിനയുടെ മകൻ നിരക്ഷരനായ മമ്മേനിഫയ്ക്ക് വഹീദയുടെ അനുജത്തി വിദ്യാസമ്പന്നയായ ലൈലയെ കെട്ടാൻ മോഹം. ആമിന ഇക്കാര്യം വഹീദയോട് പറഞ്ഞപ്പോൾ അവൾ ഇത് പാടേ നിരാകരിച്ചു. രോഷാകുലയായ ആമിന ഉസ്മാനെ തെറ്റിദ്ധരിപ്പിച്ചു, വഹീദയും കബീറുമായി അവിഹിത ബന്ധമാണെന്ന്. വാസ്തവത്തിൽ കബീറിന്റെ പ്രേമഭാജനം ലൈലയാണ്. പ്രസവത്തോടെ വഹീദ മരിച്ചു. കബീറ് പട്ടാളത്തിൽ ചേർന്ന് നാടും വിട്ടു. വഹീദയുടെ കുഞ്ഞിനെ നോക്കാൻ ലൈലയെത്തി. അവളുടെ വാപ്പാ ആവശ്യപ്പെടുന്നത് കബീറിനു എന്തെങ്കിലും ആപത്ത് പറ്റിയെങ്കിൽ ഉസ്മാൻ അവളെ ഏറ്റെടുക്കണം എന്നാണ്. മമ്മനിഫ അലക്കുകാരി മാധവിയിൽ ആകൃഷ്ഠനായി നാൾ നീക്കി. നിക്കാഹിനു അവധിയിൽ വന്ന കബീറിനു ചൈനാ യുദ്ധരംഗത്തേക്ക് ഉടൻ തിരിക്കേണ്ടി വന്നു. നിക്കാഹ് മാറ്റി വയ്ക്കപ്പെട്ടു. ഏറെ നാൾ കഴിഞ്ഞില്ല, കബീറിനെ കാണാനില്ല എന്ന കമ്പി സന്ദേശം എത്തി. ഉസ്മാനുമായി ലൈലയുടെ വിവാഹകർമ്മം കഴിയാറായപ്പോൾത്തന്നെ കബീർ സ്ഥലത്തെത്തി. വികലാംഗനായ അനുജനെക്കണ്ടതോടെ ഉസ്മാൻ ഹൃദയം തകർന്ന് മരിച്ചു. കബീർ-ലൈല വിവാഹം നടന്നു."
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കണ്ടാലഴകുള്ള മണവാട്ടി |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം എൽ ആർ ഈശ്വരി, കോറസ് |
നം. 2 |
ഗാനം
അഗാധനീലിമയിൽ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
മാടപ്പിറാവേ മാടപ്പിറാവേ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം എ എം രാജ |
നം. 4 |
ഗാനം
സ്വപ്നത്തിലെന്നെ വന്ന് |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല |
നം. 5 |
ഗാനം
നെന്മേനി വാകപ്പൂങ്കാവിൽ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല |
നം. 6 |
ഗാനം
വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത് |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല, എ എം രാജ |
നം. 7 |
ഗാനം
കനിയല്ലയോ |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല |
നം. 8 |
ഗാനം
പച്ചക്കരിമ്പു കൊണ്ട് |
ഗാനരചയിതാവു് വയലാർ രാമവർമ്മ | സംഗീതം ജി ദേവരാജൻ | ആലാപനം കെ പി ഉദയഭാനു, കോറസ് |