സ്വപ്നത്തിലെന്നെ വന്ന്

സ്വപ്നത്തിലെന്നെ വന്നു നുള്ളിനുള്ളിയുണര്‍ത്തിയ
സുല്‍ത്താനേ പൊന്നു സുല്‍ത്താനേ
ഖല്‍ബില്‍നിന്നു ഖല്‍ബിലേക്കു കണ്‍പുരികപ്പീലികൊണ്ടു
കമ്പിയില്ലാക്കമ്പി തന്നതെന്താണ്  
(സ്വപ്നത്തിലെന്നെ... )

പത്തു നിലപ്പന്തലിട്ട്...  പന്തലലങ്കരിച്ച്..
പട്ടാഭിഷേകമിനിയെന്നാണ് (2)
പട്ടിന്റെ മെത്തയുള്ള പള്ളിയറയിലേക്കു
പല്ലക്കിലിറങ്ങുന്നതെന്നാണ് (2)
(സ്വപ്നത്തിലെന്നെ... )

കണ്മുന്നിലന്നൊരിക്കല്‍ കണ്ടപ്പോൾ മുതലെനി -
ക്കൊന്നിച്ചു താമസിക്കാന്‍ കൊതിയാണ് (2)
മൊഞ്ചുള്ള പുഞ്ചിരിതന്‍ മുന്തിരിപ്പഴമുണ്ണാന്‍
ഖല്‍ബിലെ പൈങ്കിളിയ്ക്കു കൊതിയാണ് (2)
ഒഹോ ഒഹോ ഹൊ

സ്വപ്നത്തിലെന്നെ വന്നു നുള്ളിനുള്ളിയുണര്‍ത്തിയ
സുല്‍ത്താനേ പൊന്നു സുല്‍ത്താനേ
ഖല്‍ബില്‍നിന്നു ഖല്‍ബിലേക്കു കണ്‍പുരികപ്പീലികൊണ്ടു
കമ്പിയില്ലാക്കമ്പി തന്നതെന്താണ്  

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnathilenne vannu

Additional Info

അനുബന്ധവർത്തമാനം