അഗാധനീലിമയിൽ
അഗാധനീലിമയിൽ അപാര ശൂന്യതയിൽ
കാലം കനകക്കിനാവുകളാലേ
കടലാസുകോട്ടകൾ തീർക്കും - ഓരോ
കടലാസുകോട്ടകൾ തീർക്കും (അഗാധ..)
അറിയാതെ അറിയാതെ അഭിലാഷങ്ങൾ
അതിനുള്ളിൽ മേഞ്ഞു നടക്കും - മോഹം
മലർമഞ്ചലേറി നടക്കും
ഒരു കൊടുങ്കാറ്റത് തല്ലിത്തകർക്കും
വിധിയുടെ മൌനവിനോദം - ഇത്
വിധിയുടെ മൌനവിനോദം (അഗാധ..)
ഒരു കോടി ഒരു കോടി നക്ഷത്രപൂക്കൾ
ഒരു രാത്രി കൊണ്ട് വിടർത്തും കാലം
ഒരു രാത്രി കൊണ്ട് വിടർത്തും
ഒരു രാത്രി കൊണ്ടവ തല്ലിക്കൊഴിക്കും
വിധിയുടെ മൌനവിനോദം - ഇത്
വിധിയുടെ മൌനവിനോദം (അഗാധ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Agadha Neelimayil
Additional Info
Lyrics Genre:
ഗാനശാഖ: