നെന്മേനി വാകപ്പൂങ്കാവിൽ

നെന്മേനിവാകപ്പൂങ്കാവിൽ നിന്നൊരു 
പൊന്മാൻ പറന്നു വന്നു 
താമര പൂത്ത തടാകക്കരയിൽ 
തപസ്സിരുന്നു... പൊന്മാൻ തപസ്സിരുന്നു 
(നെന്മേനി... ) 

നീലക്കൽപ്പടവിങ്കൽ പൊന്മാൻ 
ചൂളം കുത്തിയിരുന്നപ്പോൾ 
പൊന്നേലസ്സുകളരയിലണിഞ്ഞൊരു 
പൂമീനിനെ കണ്ണെറിഞ്ഞു 
പൂമീനിനെ കണ്ണെറിഞ്ഞു
(നെന്മേനി... ) 

അല്ലിത്തുമ്പികളറിയാതെ 
മണിയരയന്നങ്ങളുമറിയാതെ 
മീനിനെ കൊക്കിലൊതുക്കീ പൊന്മാൻ 
മാനത്ത് പറന്നേ പോയ് 
മാനത്ത് പറന്നേ പോയ് 
(നെന്മേനി... )

വിണ്ണിൽ നീലപ്പൊയ്കയിലതിനെ 
കൊണ്ടു വളർത്തി പൊന്മാൻ 
നൃത്തം വയ്ക്കും പൂമീനതിലൊരു 
നക്ഷത്രക്കതിരായി...  നക്ഷത്രക്കതിരായി 

നെന്മേനിവാകപ്പൂങ്കാവിൽ നിന്നൊരു 
പൊന്മാൻ പറന്നു വന്നു 
താമര പൂത്ത തടാകക്കരയിൽ 
തപസ്സിരുന്നു... പൊന്മാൻ തപസ്സിരുന്നു 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nenmeni vaakapoonkaavil

Additional Info

അനുബന്ധവർത്തമാനം