ജനാർദ്ദനൻ

Name in English: 
Janardhanan
Janardhanan Malayalam-Actor
Date of Birth: 
ബുധൻ, 24/07/1946
വൈക്കത്തിനടുത്ത് ഉല്ലലയിലെ കൊല്ലറക്കാട്ടു വീട്ടിൽ ഗോപാലപിള്ളയുടെയും ഗൌരി അമ്മയുടേയും മകനായി ജനിച്ചു. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പ്രതിസന്ധി എന്ന ഡോക്യുമെന്ററിയിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് "ആദ്യത്തെ കഥ" ആണ് ആദ്യം അഭിനയിച്ച ചിത്രം. 1969 ൽ പി വേണു സംവിധാനം ചെയ്ത “വീട്ടു മൃഗം" ആണ് ജനാർദ്ദന്റേതായി ആദ്യം റിലീസ് ചെയ്യപ്പെട്ട സിനിമ. എഴുപതുകളിലും എൺപതുകളുടെ പകുതിവരെയും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. സിബിഐ ഡയറികുറിപ്പ് പോലെയുള്ള സിനിമകളിലൂടേ സോഫ്റ്റ് ഹ്യൂമറും മുഴുനീള കോമഡി കഥാപാത്രമായും ഒക്കെ സിനിമയിൽ നിറഞ്ഞു നിന്നു. മാന്നാർ മത്തായി സ്പീക്കിംഗിലെ “ഗർവാസീസ് ആശാൻ” മലയാളിയുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായി. ഗാംഭീര്യം ഉള്ള ശബ്ദവും സംസാര രീതിയും ജനാർദ്ദനൻ എന്ന നടന്റെ ക്യാരക്ടർ ഐഡന്റിറ്റിയായി മാറിയത് വളരെ വേഗത്തിൽ ആയിരുന്നു. മിമിക്രി കലാകാരന്മാർ അതനുകരിച്ച് ഒരുപാടു കയ്യടികളും വാങ്ങിയിരുന്നു. കഥാനായകൻ എന്ന ചിത്രത്തിൽ പിന്നണിഗാനവും ആലപിച്ചിട്ടുണ്ട്

വിജയലക്ഷ്മി ആണു ഭാര്യ. മക്കൾ രമാരഞ്ജിനിയും ലക്ഷ്മിയും.