ലളിത തമ്പി
15 ആം വയസ്സിൽ സ്വാതിതിരുനാൾ അക്കാഡമിയിൽ നിന്നും ഗാനഭൂഷണം നേടീയ ലളിത തമ്പി, തിരുവനന്തപുരത്ത് , വേളിയിൽ പരമേശ്വരൻ തമ്പിയുടെയും രമാഭായിയുടെയും മകളായി ജനിച്ചു. ‘പ്രത്യാശ’ , ‘കെടാവിളക്ക്’ എന്ന സിനിമയിൽ പാടിയെങ്കിലും ആ സിനിമയൊന്നും റിലീസായില്ല. അവരുടേതായി പുറത്തുവന്ന ആദ്യ ഗാനം , ‘കാലം മാറുന്നു‘ എന്ന ചിത്രത്തിലെ , ജി ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ പാടിയ , ഒ എൻ വി കുറുപ്പിന്റെ രചനയിലെ ‘അമ്പിളി മുത്തച്ഛ‘നെന്ന ഗാനമാണ്. പ്രസിദ്ധ സംഗീത വിദ്വാനായ ചേർത്തല ഗോപാലൻ നായരാണ് ഭർത്താവ്.
മക്കൾ ശ്രീലത, ശ്രീറാം, ശ്യാമകൃഷ്ണ. മകൻ ജി ശ്രീറാം സെല്ലുലോയിഡ് എന്ന ചിത്രത്തിലെ "കാറ്റേ കാറ്റേ" എന്ന ആദ്യ ഗാനത്തോടെ തന്നെ മലയാള സിനിമാ ഗാനരംഗത്ത് ശ്രദ്ധേയനായി മാറിയിരുന്നു.ശ്രീറാമിന്റെ മകൾ കാഞ്ചന ശ്രീറാം ചിത്രക്കുഴൽ, കവിയുടെ ഒസ്യത്ത് എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. ആയതിനാൽ ഒരു വീട്ടിൽ നിന്ന് തന്നെ മൂന്ന് പേർ സിനിമയിൽ പിന്നണി പാടിയിട്ടുണ്ടെന്ന് അവകാശപ്പെടാവുന്ന ഒരു കുടുംബം കൂടിയാണ് ഇവരുടേത്.