എന്‍ ജീവിതസുഖ

എന്‍ ജീവിതസുഖമയമീമലര്‍വനിയില്‍
ചേര്‍ന്നു നാമിവിടൊന്നായ്
ഇനിയെന്നുമെന്നുമുയിരൊന്നായ് 
ഇനിയെന്നുമെന്നുമുയിരൊന്നായ് 
(എന്‍ ജീവിതസുഖമയ)

എന്‍ ചാരുഹൃദയവിചാരത്തില്‍
നീയാരു പോന്നെന്‍ ചാരത്തില്‍ (2)
ഞാന്‍ നിന്നിലലിഞ്ഞിഹ ചേര്‍ന്നേനെ
എന്‍ ജീവസുകൃത നിലാവെ (2)
നാമെന്നുമെന്നുമുയിരൊന്നായ്
നാമെന്നുമെന്നുമുയിരൊന്നായ്
(എന്‍ ജീവിതസുഖമയ)

പൊന്‍താരമെന്തേ താഴത്തീ
ഒരു പുല്‍ക്കൊടിക്കായ് പോന്നെത്തി (2)
ആ ബന്ധുര സൗഹൃദബന്ധമിതേ
ഇതിലെന്തിനന്തരചിന്ത..
നാമെന്നുമെന്നുമുയിരൊന്നായ് 
നാമെന്നുമെന്നുമുയിരൊന്നായ് 

ഈ രാവുതന്‍മതി മായില്ല
അനുരാഗത്തിന്‍ ഗതി മാറില്ല
നാമൊന്നുകിലൊന്നുകര്‍ന്നീടാം
അല്ലെങ്കിലവസിതരായീടാം
ഇനിയെന്നുമെന്നുമുയിരൊന്നായ് 
ഇനിയെന്നുമെന്നുമുയിരൊന്നായ് 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
en jeevitha sugha