തുള്ളിത്തുള്ളി ഓടിവാ

തുള്ളിത്തുള്ളി ഓടിവാ
ഉള്ളം ചൊല്ലി പാടിവാ
ജില്‍ ജില്ലായാടിയാടി
തുള്ളിത്തുള്ളി ഓടിവാ
(തുള്ളിത്തുള്ളി. . )

അണിമുല്ലക്കാവുതേടി 
പ്രണയത്തിൽ പാട്ടു പാടി
അരികത്തു പോന്നവന്‍ നീ
ആരു ചൊല്ലാരു ചൊല്ലു

ഒരു നാളെന്നോമലേ നിന്‍
ഉയിര്‍വീണ്ടുംതന്നതാര്
ഹോ ഹോ ഹോ ഞാനറിഞ്ഞേ
ഉള്ളത്തില്‍ വാഴുവോനെ

കണ്മണി നിന്നെയൊന്നു
കണ്‍കുളിരെ കാണ്മതിന്ന്
വര്‍ണ്ണമണിച്ചേലയുമായ്
വന്നവന്‍ നീതാനല്ലി
(തുള്ളിത്തുള്ളി. . )

ഒരു വാക്കു മിണ്ടിയില്ല
ഒരു നോക്കു കണ്ടതില്ല
ഒരു കൊണ്ടലോടിവന്നു
ഉടനെ നാം വേര്‍പിരിഞ്ഞു

ഇനിയെന്നു ചേരും നമ്മള്‍
ഏതുനേരത്തില്‍ ബാലെ
ഉരചെയ്യാം നേരമിപ്പോള്‍
ഉദ്യാനം തന്നില്‍ കാണാം

തുള്ളിത്തുള്ളി ഓടിവാ
ഉള്ളം ചൊല്ലി പാടിവാ
ജില്‍ ജില്ലായാടിയാടി
തുള്ളിത്തുള്ളി ഓടിവാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
thullithulli

Additional Info

Year: 
1954

അനുബന്ധവർത്തമാനം