വാ‍ വാ എൻ ദേവാ

 

വാ വാ ദേവാ... ദേവാ
വാ വാ ദേവീ... ദേവി
വാ വാ എന്‍ ദേവാ
തവ കാനന മോഹിനി ഞാന്‍
എന്‍ ദേവാ (2)

വാ വാ എന്‍ ദേവീ
മമ ജീവിത നായിക നീ
എന്‍ ദേവീ (2)

ഭാവനേ ഭവതിയാലിവളുലകില്‍
ദേവഭാഗ്യമേറീ
ദേവപാദമിതിലര്‍പ്പിതയാവാന്‍
പൂവിതളായിവള്‍ മാറീ
പൂവിതളായിവള്‍ മാറീ (2)

പാരിതിലെന്നുടെയാശാ
പരിപാലിതമാം പ്രാണേശാ (2).. ഓ
നാമതിലൊന്നായ് പ്രേമമിയന്നാല്‍ (2)
കാമിതം പോല്‍ വാണിടാം
പോകാമനുരാഗാല്‍
നവജീവിത ലക്ഷ്യമിതില്‍
പോകാം...
പോകാം...
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaa vaa en deva