കണ്ണിനും കണ്ണായി നേടി

കണ്ണിനും കണ്ണായി നേടി പല -
പൊന്നിൻ കിനാക്കളിൽ മൂടി (2)
നിന്നെ വളർത്തിയ താതൻ പോയി
വിണ്ണിലേക്കെന്നാത്മ നാഥൻ (2)

കൂരിരുൾ മാത്രമെൻ ലോകം അതിൽ -
പോരുന്നു നീയായ ദീപം
നീയാണെൻ ജീവിതമെന്നും ഇനി -
നീയല്ലാതില്ലെനിക്കൊന്നും
പൊന്മിഴി പൂട്ടി മയങ്ങൂ എന്റെ -
കണ്മണീ നീയൊന്നുറങ്ങൂ
കണ്മണീ നീയൊന്നുറങ്ങൂ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kanninum kannaayi nedi