ഭൂവിങ്കലെന്നുമനുരാഗമതിന്‍

 

ഭൂവിങ്കലെന്നും അനുരാഗമതിന്‍ഗതിക്കു
ദൈവം തടസ്സമിയലാതനുവാദമേകാ

ആ ദൈവചിത്തമിഹ നേരെമറിച്ചുനിന്നാല്‍
ആശിപ്പതൊക്കെ വിപരീതമതാകുമന്നാള്‍

കൂട്ടിലെ സിംഹമേ നിന്റെയുള്ളില്‍
കാട്ടില്‍ കടക്കുവാന്‍ ചിന്തയില്ലേ

തന്‍ പ്രാണരക്ഷയ്ക്കൊളിച്ചു പോവാന്‍
നിന്‍പ്രിയന്‍ ഭീരുവെന്നോര്‍ത്തുവോ നീ

നീറുന്നു മാനസമങ്ങിവള്‍ക്കായ്
ഘോരവിപത്തുകള്‍ നേടുമെന്നായ്

സാരമില്ലൊക്കെസ്സഹിക്കുവേന്‍ നിന്‍
ചാരുമിഴികള്‍ കലങ്ങീടായ്കില്‍
എന്നാലുമെന്നെ വെടിഞ്ഞു നീ താന്‍
ചെന്നാലുമിങ്ങുനിന്നോമലാളേ

ഇല്ല ഞാനില്ല ഞാനിങ്ങുനിന്നു
ചെല്ലുകയില്ല വെടിഞ്ഞു നിന്നെ
പ്രാണനില്‍പ്രാണന്‍ പിണഞ്ഞു ചേര്‍ന്നു
വാണിടാം നാമിവിടൊന്നു ചേര്‍ന്നു

ഈ വിധം നിന്‍പ്രേമം നേടിയിന്നെന്‍
ജീവിതലക്ഷ്യത്തിലെത്തുവേന്‍ ഞാന്‍

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
bhoovinkalennu

Additional Info

Year: 
1954