Lalitha Thampi
15 ആം വയസ്സിൽ സ്വാതിതിരുനാൾ അക്കാഡമിയിൽ നിന്നും ഗാനഭൂഷണം നേടീയ ലളിത തമ്പി, തിരുവനന്തപുരത്ത് , വേളിയിൽ പരമേശ്വരൻ തമ്പിയുടെയും രമാഭായിയുടെയും മകളാണ്. ‘പ്രത്യാശ’ , ‘കെടാവിളക്ക്’ എന്ന സിനിമയിൽ പാടിയെങ്കിലും ആ സിനിമയൊന്നും റിലീസായില്ല.അവരുടേതായി പുറത്തുവന്ന ആദ്യ ഗാനം , ‘കാലം മാറുന്നു‘ എന്ന ചിത്രത്തിലെ , ജി ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ പാടിയ , ഒ എൻ വി കുറുപ്പിന്റെ ‘അമ്പിളി മുത്തച്ഛ‘നാണ്. സംഗീത വിദ്വാനായ ചേർത്തല ഗോപാലൻ നായരുടെ ഭാര്യയാന് ലളിതാ തമ്പി.