അമ്പിളി മുത്തച്ഛൻ

 

അമ്പിളി മുത്തച്ഛൻ പിച്ച നടത്തുന്ന
നക്ഷത്രകൊച്ചുങ്ങളേ
ഏ..നക്ഷത്രകൊച്ചുങ്ങളേ
ചന്തം പുലരണ നിങ്ങട നാട്ടീന്നെ -
ന്തൊണ്ട് വർത്താനം
എന്തൊണ്ട് വർത്താനം

കാച്ചിക്കുറുക്കിയ കന്നിനിലാപ്പാല്
കോരിക്കുടിക്കാമേ
ഏ കോരിക്കുടിക്കാമേ (2)
കുറിക്കരിമുകിൽ ആനപ്പുറ -
ത്തേറി പട്ടണം ചുറ്റാമേ
ഏ പട്ടണം ചുറ്റാമേ (2)

വാവലൊറങ്ങണ താന്നിമരത്തിന്റെ
താഴത്തെ പുൽത്തറമേൽ ഏ.. (2)
വേും വയറുമായ് ഞങ്ങളിരിക്കണ 
കാരിയം കേൾക്കണ്ടേ
ഏ കാരിയം കേൾക്കണ്ടേ (2)

കാറ്റിൻ വറുമണം പാറിക്കളിക്കണ
ഹോട്ടലിലെന്തു വേണം ദൂരെയാ
ഹോട്ടലിലെന്തു വേണം (2)

കൊതിവെള്ള പൊക്കത്ത് നാക്ക് തുഴയണ
കൊച്ചു കൊതുമ്പുവള്ളം
ഓ..കൊച്ചു കൊതുമ്പുവള്ളം (2)

മേല് വിയർക്കണ വേലയെടുക്കുവാൻ
മേലാഞ്ഞിട്ടല്ലല്ലോ
ഓ.. മേലാഞ്ഞിട്ടല്ലല്ലോ (2)

മേഞ്ഞു നടക്കണ മേട്ടിലെ പുല്ലുകൾ
കാഞ്ഞ് കരിഞ്ഞാ‍ലോ
ഓ..കാഞ്ഞ് കരിഞ്ഞാലോ

അമ്പിളി മുത്തച്ഛൻ പിച്ച നടത്തുന്ന
നക്ഷത്രകൊച്ചുങ്ങളേ
ഏ..നക്ഷത്രകൊച്ചുങ്ങളേ
ചന്തം പുലരണ നിങ്ങട നാട്ടീന്നെ -
ന്തൊണ്ട് വർത്താനം
എന്തൊണ്ട് വർത്താനം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ambili muthachan

Additional Info

അനുബന്ധവർത്തമാനം