പോവണോ പോവണോ

പോവണോ പോവണോ പെണ്ണേ
താ‍മരപ്പെണ്ണേ തിന്താരേ (2)
പോവണോ പോവണോ കണ്ണാ
താമരക്കണ്ണാ തിന്താരേ (2)

കാണാത്ത മാരനെത്തേടി
കാടുകൾ ചുറ്റിപ്പോണോ നീ (2)
കാണാത്ത മാരനല്ലല്ലോ
താരയെകെട്ടീ പൂത്താലീ (2)

അമ്പിളിപൂവിനെ മുത്താൻ
മിന്നാമിനുങ്ങേ പോണോ നീ (2)
കൂട്ടിന്നിണയെ വിളിക്കാൻ
ചൂട്ടും തെളിച്ചേ പോണൂ ഞാൻ (2)

മന്ദാരം കൊണ്ടൊരു മാനം
ഇത്തിരി താഴേ വീണെ പോൽ (2)
എൻ മണിമാരന്നു മെയ്യിൽ
എണ്ണക്കറുപ്പും തൂവേർപ്പും (2)

എൻ കരൾ കൂട്ടിലിരിക്കും
പൈങ്കിളിപെണ്ണേ പോവല്ലേ (2)
കണ്ണിൽ കതിർമഴ പെയ്യും
കന്നിനിലാവേ പോകല്ലേ (2)

പോവണോ പോവണോ പെണ്ണേ
താ‍മരപ്പെണ്ണേ തിന്താരേ 
പോവണോ പോവണോ കണ്ണാ
താമരക്കണ്ണാ തിന്താരേ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Povano povano

Additional Info

അനുബന്ധവർത്തമാനം