മാനത്തൂന്നൊരു
ഓഹോയ് ...ഓഹോയ്
താതിനന്തനം തെയ്യനന്താരാ
താതിനന്തനം തെയ്യനന്താരാ താരാാാ
തെയ്യനന്താരാ തെയ്യനന്താരാ തെയ്യനന്താരാ
മാനത്തൂന്നൊരു തെന്മഴപെയ്യാൻ
മാരിവില്ലൊളി പൊട്ടി വിടർന്നേ
കാത്തിരുന്നൊരപ്പൂവിനെ മുത്താൻ
കാർമുകിൽ കരിവണ്ടു പറന്നേ
( ഓഹോയ്...തെയ്യനന്താരാ,,)
നീരു വറ്റിയ കാട്ടു പുല്പായിൽ
നീയിനിയുമുറങ്ങരുതമ്മേ
വേവു തിന്നു മയങ്ങണതല്ലോ
നാവു വറ്റി വരളുണതല്ലോ
പൂവു പോലൊരു മുത്തവുമായീ
പൂവു പോലൊരു മുത്തവുമായീ
പൂഴിമണ്ണിനെ കെട്ടിപ്പുണരാൻ
തൂമഴത്തുള്ളിയോടി വരുന്നേ
പൂമിദേവിയുണരുണരമ്മേ
( ഓഹോയ്...തെയ്യനന്താരാ,,)
മീനവേനലിൽ തീക്കനലില്
മേനി കത്തിയ നാളിൽ
കന്നു പൂട്ട്യതും കട്ടയുടച്ചതും
കണ്ണു പൊട്ടണ പൊള്ളലില്
ആറ്റു നോറ്റിരുന്നാരിയൻ മണി
വിത്തു ചേറിയ മണ്ണില് പുതു മണ്ണിൽ
മാരിവില്ലിന്റെ തേൻ കുടത്തിന്
ചോർന്നു വാർന്നൊരു കുളിരില്
താളമിട്ടൊരു നെൽക്കൊടികൾക്ക്
നാണം വന്നൊരു നാളില്
മുത്തുമാലയും ചാർത്തി നിന്നപ്പോ
മുത്തമിട്ടിളം തെന്നല്
താലികെട്ടിനു വന്ന കൊയ്ത്തരി വാളുതിർക്കുന്ന
മൊഴികളു കളമൊഴികള്
കരളിലിത്തിരി തേൻ പുരട്ടണ്
കിളി ചിലക്കണ് ചേലില്
( ഓഹോയ്...തെയ്യനന്താരാ,,)
ഞങ്ങടെ കുഞ്ഞിപ്പെണ്ണിനു നാളെ
കല്യാണത്തിന്നച്ചാരം
കാത്തിരിക്കണ് പുന്നെല്ലവില്
ഞങ്ങടെ വീട്ടിലെ മുത്തശ്ശി
കയ്യിൽതരിവള കളി പറയാഞ്ഞേ
മണവാട്ടിക്കൊരു കെറുവെന്നേ
പുത്തരിയിട്ടൊരു ചക്കരപ്പായസം
വെയ്ക്കുന്നതെന്താണമ്മൂമ്മേ
ഇത്തിരിപ്പോരം കല്ലരിയല്ലോ
കിട്ടണിതിപ്പം നമ്മക്ക്
ഏനിത്തിരിപ്പൂമി സ്വന്തമായൊണ്ടെ
ന്നേനിന്നവെയൊരു സൊപ്പനം കണ്ടേ
( ഓഹോയ്...തെയ്യനന്താരാ,,)