ഏലയിലേ പുഞ്ചവയലേലയിലെ
ഏലയിലേ... ഏലയിലേ.... ഏലയിലേ
പുഞ്ചവയലേലയിലെ പുഞ്ചിരിക്കും പൊന്‍കതിരേ
പൊന്‍ കതിരു നെയ്തു നെയ്തേ
നെന്മണികള്‍ കോര്‍ത്തതാരേ
മണ്‍കുടിലിന്‍ മക്കളല്ലോ മക്കളുടെ കൈകളല്ലോ
പുഞ്ചവയല്‍ പെണ്ണിനിന്നീ പൊന്നുടുപ്പു തുന്നിയിട്ടേ
വിത്തുമണി പാകിയല്ലൊ വേര്‍പ്പുവെള്ളം തൂവിയല്ലോ
കന്നിവയല്‍ തിട്ടകളില്‍ കണ്ണുനട്ട് കാത്തിതല്ലൊ
കാത്തിരുന്നു കാത്തിരുന്നു കാര്‍ത്തികയ്ക്കു കതിരു വന്നേ
നൃര്‍ത്തമാടും നെല്‍ക്കതിരിന്‍ പൊന്‍കുടങ്ങള്‍ കൂമ്പിവന്നേ
മുത്തു കിലുങ്ങണ പട്ടുകുടക്കീഴില്‍
പുൽക്കൊടിപെണ്ണേ നീ നെര്‍ത്തമാട്
കൊയ്ത്തരിവാളിന്റെ തത്തമ്മ ചുണ്ടില്
മുത്തം പൊഴിക്കാന്‍ ചിരിച്ചു നില്ല്
കൊയ്ത്തുകാലം പൊലന്നേ
കൊയ്ത്തുകാലം പൊലന്നേ
കൊച്ചുകിറുങ്ങണി തങ്കക്കതിര്‍മണി
കൊത്തിപ്പറക്കുന്നല്ലോ
കതിരു കൊയ്തങ്ങനെ കളി പറയുന്നൊരു
കളമൊഴി കേക്കണല്ലോ കളമൊഴി കേക്കണല്ലൊ
പൊട്ടിച്ചിരിയുടെ കറ്റക്കതിര്‍മണി
ചുറ്റും പൊഴിയണല്ലോ
കെട്ടഴിഞ്ഞേ മുടി കെട്ടഴിഞ്ഞെന്നാലും
കറ്റകള്‍ കെട്ടണല്ലോ
ഏലായില്‍ കൊയ്ത്തുകാലം ഏലേലം പാടിവന്നേ
വെയിലേറെ കൊണ്ടതല്ലോ കുളിരേറെ കൊണ്ടതല്ലോ
മഞ്ഞപ്പൂഞ്ചേല ചുറ്റി മൈലാഞ്ചി കൈകള്‍ നീട്ടി
മാനത്തു നൃര്‍ത്തമാടും മാണിക്യ കതിരൊളി പോൽ
പാലോലും കതിരു മുറ്റി ആലോലം നെര്‍ത്തമിട്ടേ
ഏലായില്‍ കൊയ്ത്തുകാലം ഏലേലം പാടിവന്നേ
ഏലേലം ഏലേലം ഏലേലം ഏലേലം