മഹല്‍ത്യാഗമേ മഹിതമേ
Music:
Lyricist:
Singer:
Film/album:
ത്യാഗമേ മഹിതമേ നിന്റെ മാര്‍ഗ്ഗം
മഹല്‍ത്യാഗമേ മഹിതമേ നിന്റെ മാര്‍ഗ്ഗം (2)
മഹാരാജ സൗധം തടയില്ല പാദം
മഹല്‍ത്യാഗമേ മഹിതമേ നിന്റെ മാര്‍ഗ്ഗം
മഹല്‍ത്യാഗമേ.. .
നിലൈക്കാതഹോ ചുറ്റും കളിപ്പമ്പരം പോല്‍ (2)
ചലിക്കുന്നു ദുഃഖം സുഖത്തിന്നു പിമ്പേ (2)
ചിരിക്കുന്ന നീ കേഴുവാന്‍ ഹേതുവെന്തേ (2)
വിധിക്കുന്നതാരീ വിധം ശക്തി പാരില്‍
മഹല്‍ത്യാഗമേ മഹിതമേ നിന്റെ മാര്‍ഗ്ഗം
മഹല്‍ത്യാഗമേ.. .
സുഖത്തിന്നു പിന്‍പേ തുടര്‍ന്നോടിടേണ്ടാ (2)
ദുരിതങ്ങൾ കണ്ടാൽ ദുഃഖം വരേണ്ടാ (2)
ഇതു ദണ്ഡമേ നിയതി തന്‍ ഇച്ഛയല്ലോ (2)
പതറാതെമുന്നേ പദംവെച്ചു പോകാം
മഹല്‍ത്യാഗമേ മഹിതമേ നിന്റെ മാര്‍ഗ്ഗം (2)
മഹാരാജ സൗധം തടയില്ല പാദം
മഹല്‍ത്യാഗമേ. . .
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
MahalThyaagame Mahithame
Additional Info
Year:
1955
ഗാനശാഖ: