അഫ്സൽ
ചലച്ചിത്ര - ചലച്ചിത്രേതര പിന്നണിയിആലപനത്തിലും സ്റ്റേജുകളില്‍ കാണികളെ കൈയ്യിലെടുക്കുന്ന ഗായകന്‍ എന്ന നിലയിലും മലയാളി മനസ്സില്‍ പ്രത്യേക സ്ഥാനം ഉള്ള ആളാണ് അഫ്സല്‍. എറണാകുളം മട്ടാഞ്ചേരിയില്‍ ഇസ്മായിലിന്റെ 8 മക്കളില്‍ ഒരാളായാണ് അഫ്സലിന്‍റെ ജനനം.
രാപ്പകല്‍ എന്ന ചിത്രത്തില്‍ മോഹന്‍ സിതാരയുടെ സംഗീത സംവിധാനത്തില്‍ പാടിയ " പോകാതെ കരിയിലക്കാറ്റേ ", അലക്സ് പോളിന്റെ സംഗീത സംവിധാനത്തില്‍ " ഹലോ " എന്ന സിനിമയിലെ " മഴവില്ലിന്‍ നീലിമ കണ്ണില്‍ ".ലയണ്‍ എന്ന സിനിമയിലെ ദീപക്ദേവിന്റ്റെ " ചിരിമണി മുല്ലേ ".നമ്മള്‍ എന്ന ചിത്രത്തിലെ " എന്‍ കരളില്‍ താമസിച്ചാല്‍ ", കല്യാണ രാമന്‍ എന്ന ചിത്രത്തിലെ " കൈ തുടീ താളം " തുടങ്ങിയ പാട്ടുകള്‍ മലയാളികള്‍ ഏറെ ആസ്വദിച്ചവയാണ്.
രവീന്ദ്രന്‍ മാഷ്,ബേണി ഇഗ്നേഷ്യസ്,മോഹന്‍ സിത്താര,രാഘവന്‍ മാഷ്,ദക്ഷിണാമൂര്‍ത്തി സ്വാമി എന്നിവരുടെ ഒക്കെ അസ്സിസ്റ്റന്റ് ആയും റിഥം കമ്പോസര്‍, പ്രോഗ്രാമ്മര്‍ ആയും ജോലി ചെയ്തിട്ടുണ്ട് അഫ്സല്‍. സഹോദരന്‍ ഷക്കീറിനൊപ്പം റിഥം പ്രോഗ്രാമിംഗ് ചെയ്തതു കൊണ്ടാണ് ഈ അവസരം ലഭിച്ചത്.
2001 ലെ ഓണം റിലീസ് ആയ വല്യേട്ടന്‍ എന്ന സിനിമയിലൂടെയാണു അഫ്സല്‍ എന്ന ഗായകനെ മലയാള സിനിമയ്ക്കു ലഭിച്ചത്.പക്ഷേ നിര്‍ഭാഗ്യവശാല്‍ സിനിമ റിലീസ് ആയപ്പോള്‍ അതില്‍ ആ പാട്ട് ഉണ്ടായിരുന്നില്ല.അതിനു പിന്നാലെ സ്വര്‍ണ്ണ മെഡല്‍, ജഗതി ജഗദീഷ് ഇന്‍ ടൌണ്‍, ഹൌസ് ഓണര്‍ അങ്ങനെ കുറച്ചു ചിത്രങ്ങള്‍.എങ്കിലും അഫ്സല്‍ എന്ന ഗായകനെ മലയാളിക്ക് പ്രിയം കരനാക്കിയത് ഏകദേശം ഒരേ സമയത്ത് പുറത്തിറങ്ങിയ കല്യാണ രാമനും നമ്മളും ആണ്.രാക്ഷസിയും കൈ തുടി താളം തട്ടിയും അന്നത്തെ ചെറുപ്പക്കാര്‍ ചുണ്ടില്‍ മൂളി നടന്നു. സ്വപ്നക്കൂടിലെ ഇഷ്ടമല്ലെടാ എന്ന പാട്ട് അന്നത്തെ സൂപ്പര്‍ ഹിറ്റ് ആയിരുന്നു.
നമ്മള്‍ എന്ന പടത്തിലെ " രാക്ഷസീ " എന്ന ഒറ്റപ്പാട്ടോടെ ഫാസ്റ്റ് നമ്പരുകളുടെ ഗായകന്‍ എന്ന ലേബല്‍ പതിഞ്ഞു പോയൊരു ഗായകന്‍ ആണു അഫ്സല്‍.അതില്‍ നിന്നൊരു മാറ്റം വന്നത്,തനിക്ക് മെലഡികളും നന്നായി ഇണങ്ങും എന്ന് തെളിയിക്കാന്‍ ലഭിച്ച പാട്ടുകള്‍ ആണ് വിസ്മയത്തുമ്പത്ത്, രാപ്പകല്‍ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍.
അഫ്സല്‍ കൂടുതലും ദിലീപിനു വേണ്ടി ആണു ശബ്ദം കൊടുത്തിരിക്കുന്നത്. കല്യാണരാമന്‍, ലയണ്‍, ജൂലൈ 4, റണ്‍ വേ, ഇന്‍സ്പെക്ടര്‍ ഗരുഡ് അങ്ങനെ കുറേ പടങ്ങള്‍.
ഭാര്യ : സിനിയും മുഹമ്മദ്, മുബീന, മുഹ്സീന, മിന്ന എന്നീ നാലു മക്കളും ഒരുമിച്ച് മട്ടാഞ്ചെരിയില്‍ താമസിക്കുന്നു.
ഫേസ്ബുക്ക്