ലൈലേ ലൈലേ സ്വർഗ്ഗപ്പൂമയിലേ

 

(M)   ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
        നീയെന്റെ ഖൽബിൻ ഒളിവല്ലേ
        ചൊങ്കാരകുളല് ബീവിയാളേ
        നീയെൻ രാശി കായപ്പൊലിവല്ലേ
(F)   എന്നോടുള്ള കേപ്പിരിശത്താലേ
        മജ്നുവായ് മാറിയോ ഖൈസേനീ
        നിന്റെ ഹാലും കോലം കണ്ടെന്റെ
        ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ                                                                               (M)   ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
        നീയെന്റെ ഖൽബിൻ ഒളിവല്ലേ
(F)    എന്നോടുള്ള കേപ്പിരിശത്താലേ
        മജ്നുവായ് മാറിയോ ഖൈസേ നീ

(M)   ആരുമാരും കാണാതെ ഈ നീലമലഞ്ചെരുവിൽ
       പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ
(F)   മുഖത്തോടു മുഖം നോക്കി കരഞ്ഞാനന്ദക്കണ്ണീരാൽ
       തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായില്ലേ
(M)  ഓഹോ ആരുമാരും കാണാതെ ഈ നീലമലഞ്ചെരുവിൽ
       പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ
(F)   തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായന്ന്
        നമ്മുടെ ഖൽബും ഖൽബും ഏറെ തണുത്തില്ലേ
(M)   ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
        നീയെന്റെ ഖൽബിൻ ഒളിവല്ലേ

(F)   എന്നോടുള്ള കേപ്പിരിശത്താലേ
       മജ്നുവായ് മാറിയോ ഖൈസേനീ

(F)   നീയില്ലാതെ ഞാനില്ല ഈ ദുനിയാവെനിക്കില്ല
       മൌതോളം മറ്റാര്‍ക്കും ഞാൻ എന്നെ നൽകീലാ
(M)  മാലിക് ഉല്‍  മുൽക്കു വിധിച്ചാല്‍  വീണ്ടും നാം ഒരുമിക്കാം
       യാത്രയാക്കുന്നു  നിന്നെ മാസ്സലാമാ

(F)   നീയില്ലാതെ ഞാനില്ല ഈ ദുനിയാവെനിക്കില്ല
        മൌതോളം മറ്റാര്‍ക്കും ഞാൻ എന്നെ നൽകീലാ 

(M)   ഓ ഓ മാലിക് ഉല്‍  മുൽക്കു വിധിച്ചാല്‍ വീണ്ടും നാം ഒരുമിക്കാം
        യാത്രയാക്കുന്നു  നിന്നെ മാസ്സലാമാ

(M)   ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
        നീയെന്റെ ഖൽബിൻ ഒളിവല്ലേ
        ചൊങ്കാരകുളല് ബീവിയാളേ
        നീയെൻ രാശി കായപ്പൊലിവല്ലേ
(F)   എന്നോടുള്ള കേപ്പിരിശത്താലേ
       മജ്നുവായ് മാറിയോ ഖൈസേനീ
       നിന്റെ ഹാലും കോലം കണ്ടെന്റെ
       ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ
 (M) ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
       നീയെന്റെ ഖൽബിൻ ഒളിവല്ലേ      
(F)   എന്നോടുള്ള കേപ്പിരിശത്താലേ
        മജ്നുവായ് മാറിയോ ഖൈസേനീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Laile Laile Swarga

Additional Info