പ്രിയസഖീ എൻ പ്രണയിനീ
പ്രിയസഖീ എന്‍ പ്രണയിനീ
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം ഇത്രമേല്‍ മധുരമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്
അനുപമസുന്ദരനിമിഷമെന്ന്
അസുലഭനിര്‍വൃതി പകരുമെന്ന്
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രിയസഖീ എന്‍ ആത്മസഖീ
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം ഇത്രമേല്‍ ദിവ്യമെന്ന്
നമ്മളില്‍ നന്മ ഉണര്‍ത്തുമെന്ന്
സ്വപ്നങ്ങള്‍ വര്‍ണ്ണാഭമാക്കുമെന്ന്
അനുഭൂതി ഹരിതമാക്കുമെന്ന്
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
(പ്രിയസഖീ)
പ്രിയസഖീ എന്‍ പ്രാണസഖീ
അറിഞ്ഞിരുന്നോ നീ കേട്ടിരുന്നോ
പ്രണയം ഇത്രമേല്‍ അനഘമെന്ന്
മായ്ച്ചാലും മായാത്തൊരോര്‍മ്മയെന്ന്
തീര്‍ത്താലും തീരാത്ത ദാഹമെന്ന്
അണച്ചാലും അണയാത്ത ദീപമെന്ന്
(പ്രിയസഖീ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Priyasakhi en pranayini
Additional Info
ഗാനശാഖ: