പ്രണയവസന്തമേ

പ്രണയവസന്തമേ എന്നാത്മഹര്‍ഷമേ
ഇനിയെന്തു പാടണം ഞാന്‍
ഉള്ളം തുറന്നെന്തു കാട്ടണം ഞാന്‍
എന്റെ അനുരാഗം അറിയിക്കുവാന്‍
സ്നേഹവാല്‍സല്യം‍ അറിയിക്കുവാന്‍
ഇനിയെന്നും ഇനിയെന്നുയെന്നുമെന്‍
ഹൃദയവികാരങ്ങള്‍ അറിയിക്കുവാന്‍

നാണത്തിന്‍ താമരനൂലിഴകോര്‍ത്തെന്റെ
ഹൃദയത്തില്‍ ദീപം തെളിച്ചതല്ലേ നീ
കാവ്യസുഗന്ധിയായ്‌ വന്നതല്ലേ
എന്നാത്മ സംഗീതധാരയില്‍ നീയെന്നും
അമൃതതരംഗിണി രാഗമല്ലേ
ഇനിയെന്നും ഇനിയെന്നുമെന്നും
അമൃതതരംഗിണി രാഗമല്ലേ
(പ്രണയ)

ആരോ എന്നെ സ്നേഹിച്ചിരുന്നിരിക്കാം
എല്ലാം പങ്കിട്ടിരുന്നിരിക്കാം
ഓര്‍മ്മകളിന്നും ബാക്കിയാകാം
എങ്കിലുമിന്നിനി എല്ലാമെല്ലാം
നീയെന്ന വര്‍ണ്ണവസന്തമല്ലേ
ഇനിയെന്നും ഇനിയെന്നുമെന്നും
നീയെന്ന വര്‍ണ്ണവസന്തമല്ലേ
(പ്രണയ)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pranayavasanthame

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം