പൊന്നല്ലേ നീയെൻ
പൊന്നല്ലേ നീയെന്‍ പൊന്നിന്‍കുടമല്ലേ
തങ്കമല്ലേ നീയെന്‍ തങ്കക്കൊലുസ്സല്ലേ
പിണങ്ങാതിരുന്നാല്‍ പാര്‍വണ ശശിലേഖ
പോലൊരു സുന്ദരീ ശില്‍പ്പമല്ലേ
നീയപ്സര രാജകുമാരിയല്ലേ..
കനവല്ലെ നീയെന്‍ കണിമലര്‍ തിങ്കളല്ലേ
കവിതയല്ലേ നീയെന്‍ കനകമയൂരമല്ലേ
ഒന്നരികത്തു ഞാനെത്തിയാലോ
ചുംബനപ്പൂക്കളാല്‍ മൂടിയേനേ
ആശ്ലേഷമധുരിമ നുകര്‍ന്നേനേ..
(പൊന്നല്ലേ)
പ്രാണനല്ലേ നീ പ്രാണന്റെ സ്പന്ദമല്ലേ
രാഗമല്ലേ നീയെന്‍ ആത്മദാഹമല്ലേ
ഞാനും നീയും ചേര്‍ന്നിരുന്നെങ്കിലോ
ഇവിടം വൃന്ദാവനമായേനേ
ഞാന്‍ നീരദവര്‍ണ്ണനായ് മാറിയേനേ..
(പൊന്നല്ലേ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ponnalle Neeyen
Additional Info
ഗാനശാഖ: