ഇടിമിന്നലായ് കൊടിപറത്തിടാം

ഇടിമിന്നലായ് കൊടിപറത്തിടാം
കടലും കടന്നു പറക്കാംം
കടവാവല്‍പോല്‍ കുട നിവര്‍ത്തിടും
ചിറകില്‍ തുടിച്ചു തുഴയാം
ചാനല്‍ മാറ്റിപ്പാറും ഞാന്‍ 
സീരിയല്‍ തോറും ഹീറോ 
സ്പോണ്‍സ്സറെന്റെ പുറകേ വരും
മറുവിളി മുറവിളി കുറവതിനായ്
പകയോ ജഗപൊകയോ പല പകയോ
അരുളോ പൊരുളോ തരികിടതോം
(ഇടിമിന്നലായ്...)

സൂത്രക്കാരന്‍ ദൈവം 
ഒരു കാണാക്കയറില്‍ കെട്ടി
ഈ പാപം നിറയും 
ലോകം മുഴവന്‍ നമ്മെ ചുറ്റുന്നു
വേഷക്കാരാം നമ്മള്‍ 
പല ഭാഷച്ചിറകില്‍ പമ്മി
ഈ ആണിപ്പഴുതിലെ ഞാണില്‍ 
കളികളി കാലം വെല്ലുമ്പോള്‍
ആട്ടക്കളിയിതിലേ ഓ...
വേട്ടക്കിളിമനസ്സേ ഏഹേഹേ
നാട്യച്ചുവടുകള്‍തന്‍ ഓ...
ഓട്ടപ്പഴുതുകളില്‍ ഹ ഹാ
കാലം കാത്ത കണ്ണാടിയായി
കോലം കെട്ടി ആടാടി വായോ
മാമാ മിയാ മാമാ മിയാ 
(ഇടിമിന്നലായ്...)

അങ്കക്കലിയുടെ മാമാങ്കം
സിംഹപ്പുലിയുടെ മെയ്യാരം
തങ്കത്തരിവള കയ്യാമം
പാണ്ടിപ്പടവിളി തെയ്യാരം
(അങ്കക്കലി...)

ലായം തേടി പായും 
ഒരു മായക്കുതിരക്കുഞ്ഞായ്
ഇയാണിക്കാട്ടില്‍ മീനച്ചൂടില്‍ 
ലാടം തേടുന്നു
ഹേ എല്ലാമെല്ലാം മായ 
ഇതു് കാലം കാട്ടും ലീല
ഇതു് കുട്ടിക്കയ്യില്‍ പട്ടം പോലെ 
ചില്ലാട്ടം വേല
നാളെ പുലരിയിലേ ഓ...
പൂരപ്പെരുമഴയില്‍ ഓ...
ആരും ചുവടിടറും ഓ... 
കാറ്റിന്‍ വിരുതുകളില്‍
എല്ലാമെല്ലാം വെല്ലാതെ വയ്യ
ഊരും നേരും ചൊല്ലാതെ വയ്യ
സരിഗമപധനിസ
(ഇടിമിന്നലായ്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Idiminnalaai

Additional Info

Year: 
2002

അനുബന്ധവർത്തമാനം