കളമിതാ ഈ കളിയിലെ

കളമിതാ ഈ കളിയിലെ 
രാക്കരുവായ് കുരുങ്ങരുതേ
ചതിവുമായ് പാഴ്ച്ചുവടുമായ് 
ഹേ തുടരാം പട ചടുലം
മറയേറിയും മാനപ്പുറമേറിയും 
അടിതെറ്റാതിടം വെച്ചു വാ
ഓ പുറമോടിയില്‍ *ജന്മമായ്
പൊടിമായം മറയാതെ വാ
(കളമിതാ...)

മാരീചനാം നീ *
മാലേയക്കാറ്റില്‍ കസ്തൂരി ചിന്തി
വിരുന്നെത്തി ഈ രാത്രിയില്‍ ഓ...
വിരുന്നെത്തി ഈ രാത്രിയില്‍
നീയെന്റെ മാത്രം നിറമാര്‍ന്ന മൈനേ
നീയില്ലയെങ്കില്‍ വെയിൽക്കൂട്ടില്‍ മൗനം
വസന്തം വിളിക്കുന്നു നിന്നെ
(കളമിതാ...)

കല്യാണിയായെന്‍ കളവാണിയായെന്‍
കനിമേഘമായെന്‍ കല്‍ക്കണ്ടമായെന്‍
അലിയൂ എന്‍ ഇടനെഞ്ചില്‍ നീ ഓ.. 
അലിയൂ എന്‍ ഇടനെഞ്ചില്‍ നീ ഹാഹാ
നീയെന്റെ പുണ്യം നിഴല്‍ നീണ്ട യാമം
നീയില്ലയെങ്കില്‍ മഴപ്പാട്ടില്‍ മൗനം
പതംഗം പറക്കുന്നു നെഞ്ചില്‍
(കളമിതാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalamitha ee kaliyile

Additional Info

Year: 
2002