പുത്രധർമ്മം
Actors & Characters
Actors | Character |
---|
Actors | Character |
---|---|
മോഹൻ | |
ഗോപി | |
ബുദ്ദു | |
ലീല | |
വിമല | |
കരടി ശങ്കരൻ | |
ലക്ഷ്മി | |
ഗുണ്ട | |
കേശവൻ മുതലാളി | |
രാമയ്യ | |
കൊച്ചുമുതലാളി | |
ചിന്നൻ | |
മല്ലൻ | |
ജഡ്ജ് | |
ജഡ്ജിയുടെ ഭാര്യ | |
ഗോപിയുടെ ബാല്യം | |
സുമ | |
നർത്തകി | |
ലീല ബാല്യം |
Main Crew
കഥ സംഗ്രഹം
ബഹദൂറിന്റെ ആദ്യ ചിത്രം
യന്ത്രത്തിനടിയിൽപ്പെട്ട് മുടന്തനായ മോഹൻ ഉദാരമതിയായ എസ്റ്റേറ്റുടമ കേശവൻ മുതലാളിയെ സമീപിച്ചു. എസ്റ്റേറ്റിന്റെ ചുമതല അത്രയും മോഹനെ ഏൽപ്പിച്ച് മുതലാളിയും മകൾ ലീലയും കൂടെ യാത്രപോയി. ഒപ്പിട്ടുകൊടുത്തിരുന്ന ചില കടലാസുകളിൽ തിരിമറികൾ കാണിച്ച് മോഹൻ എസ്റ്റേറ്റു സ്വത്തുക്കൽ കൈവശപ്പെടുത്തി. കരടി ശങ്കരൻ എന്നൊരാൾ ഇതിനു കൂട്ടും നിന്നു. മോഹന്റെ ഭാര്യ ലക്ഷ്മിയും രണ്ട് കുട്ടികളും കൂടി എസ്റ്റേറ്റിൽ എത്തിയപ്പോൾ കണ്ടത് മോഹൻ വിമല എന്നൊരുവളായുമായി വിളയാടുന്നതാണ്. ഉപേക്ഷിക്കപ്പെട്ട ലക്ഷ്മി കുട്ടികളുമായി അലഞ്ഞു, മകൾ സുമം മരിയ്ക്കുകയും ചെയ്തു. മകൻ ഗോപി പത്രം വിറ്റു കാലയാപനം ചെയ്തു, ഒരു പത്രം ഏജെന്റായിത്തീർന്നു. സ്വത്ത് മോഹൻ അടിച്ചെടുത്തെന്നറിഞ്ഞ മുതലാളി ഹൃദയം പൊട്ടി മരിച്ചു. ബാല്യകാലതോഴനായ ഗോപി മാത്രം ലീലയ്ക്കു തുണ. ലീല എസ്റ്റേറ്റു വിവരം അന്വേഷിക്കാൻ ഗോപിയോടൊപ്പം ചെന്നപ്പോൾ മോഹൻ അയാളെ ദേഹോപദ്രവമേൽപ്പിച്ചു. മോഹനെ കബളിപ്പിച്ച് സ്വത്തുക്കൾ കൈ വശപ്പെടുത്താൻ കരടി ശങ്കരനും വിമലയും ശ്രമിച്ചു, വിഷം കൊടുത്ത് കൊല്ലാൻ വരെ തീരുമാനിച്ചു.. അതു മനസ്സിലാക്കിയ മോഹൻ ശങ്കരനെ കൈത്തോക്കിനിരയാക്കി, തത്സമയം അവിടെയെത്തിയ ഗോപിയുടെ മേൽ ആ കൊലക്കുറ്റം ചുമത്തി. തൂക്കാൻ വിധിക്കപ്പെട്ട ഗോപി നിരപരാധിയാണെന്ന് ജഡ്ജിയുടെ വീട്ടിൽ ഇതിനകം വേലക്കാരിയായിത്തീർന്ന വിമല വിശദമാക്കി. ഗോപി യുടെ വധശിക്ഷ ജഡ്ജി നീട്ടിവച്ചു. സ്വന്തം മകനെയാണ് തൂക്കുമരത്തിലേക്കു വലിച്ചെറിഞ്ഞത് എന്നറിഞ്ഞ മോഹൻ പശ്ചാത്താപഭരിതനായി ജയിലിൽ എത്തി. ഗോപി വധിക്കപ്പെട്ടു എന്ന് കരുതി മോഹൻ തല കല്ലിൽ തല്ലി മരിച്ചു. മോഹന്റെ കൃത്രിമരേഖകളുടെ കള്ളി വെളിച്ചായതോടെ ലീലയ്ക്ക് സ്വത്തു തിരിച്ചു കിട്ടി. ഗോപി ലീലയെ വിവാഹം കഴിച്ചു.
Audio & Recording
ചമയം
Video & Shooting
നൃത്തം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
വാടിത്തളർന്നൊരു |
ഗാനരചയിതാവു് അഭയദേവ് | സംഗീതം പി എസ് ദിവാകർ | ആലാപനം |
നം. 2 |
ഗാനം
കേഴാതെ തോഴീ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം പി എസ് ദിവാകർ | ആലാപനം |
നം. 3 |
ഗാനം
അമ്മിണിക്കുട്ടൻ വളർന്നാൽ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം പി എസ് ദിവാകർ | ആലാപനം ലില്ലി കോശി |
നം. 4 |
ഗാനം
കൂട്ടിനു വരുമോ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം പി എസ് ദിവാകർ | ആലാപനം |
നം. 5 |
ഗാനം
അമ്മിണിക്കുട്ടൻ വളർന്നാൽ (D) |
ഗാനരചയിതാവു് അഭയദേവ് | സംഗീതം പി എസ് ദിവാകർ | ആലാപനം |
നം. 6 |
ഗാനം
ദേവീ ദേവീ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം പി എസ് ദിവാകർ | ആലാപനം |
നം. 7 |
ഗാനം
ലീലാരസമയ മാനസമേ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം പി എസ് ദിവാകർ | ആലാപനം |
നം. 8 |
ഗാനം
നല്ലൊരു പാട്ടു നീ ചൊല്ലിത്തരാമോ |
ഗാനരചയിതാവു് അഭയദേവ് | സംഗീതം പി എസ് ദിവാകർ | ആലാപനം ലില്ലി കോശി |
നം. 9 |
ഗാനം
നിൻ കനിവാണീ നന്മകളഖിലം |
ഗാനരചയിതാവു് അഭയദേവ് | സംഗീതം പി എസ് ദിവാകർ | ആലാപനം |