ബേബി ഗിരിജ

Baby Girija

ഫോട്ടോ : മഹേഷിന്റെ ഫേസ്ബുക്ക്‌  പോസ്റ്റ്‌ 

കണ്ണൂർ സ്വദേശികളായ അനന്തന്റെയും സുനീതിയുടെയും മകളാണ് ഗിരിജ. അച്ഛൻറെ ജോലിയുടെ ഭാഗമായി ഗിരിജയും ആറു സഹോദരങ്ങളും അടങ്ങിയ കുടുംബം ആലപ്പുഴയിലേക്ക് താമസം മാറി. അവിടെവച്ച് അനന്തനും ചലച്ചിത്രസംവിധായകനും നിർമ്മാതാവുമായ കുഞ്ചാക്കോയുമായുള്ള സൗഹൃദമാണ് ഗിരിജയ്ക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. നർത്തകി കൂടിയായ ഗിരിജ നൃത്തപ്രധാനമായ വേഷങ്ങളാണ് സിനിമയിൽ അധികവും ചെയ്തത്. പിന്നീട് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഓഫീസർ ആയി ചെന്നൈയിൽ എത്തിയതോടെ സിനിമാരംഗം ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥൻ ആയിരുന്ന ജയചന്ദ്രനായിരുന്നു ഗിരിജയുടെ ഭർത്താവ്. 2024 മെയ് 11ന് ഗിരിജ അന്തരിച്ചു.