നല്ലൊരു പാട്ടു നീ ചൊല്ലിത്തരാമോ

 

നല്ലൊരു പാട്ടു നീ ചൊല്ലിത്തരാമോ 
ചെല്ലച്ചെറുകിളിയേ

എല്ലാരും കേട്ടാൽ കൊതിക്കുന്ന പാട്ടൊന്നു 
ചൊല്ലിത്തരൂ കിളിയേ

ഭാവി ഫലങ്ങളറിയുന്ന നീയൊരു 
കാര്യം പറഞ്ഞിടുമോ

പാവങ്ങളാം ഞങ്ങൾക്കെന്നെങ്കിലുമൊരു 
ഭാഗ്യം തെളിഞ്ഞിടുമോ

പട്ടിണിക്കാരെക്കുറിച്ചു നീയെന്തേ
പാടാത്തൂ കണ്മണിയേ

പാവങ്ങൾക്കായല്പമശ്രുക്കളെന്തേ
തൂവാത്തൂ പെൺമണിയേ

ഞാനൊന്നു പാടിയീ നാട്ടുകാരോടെന്റെ 
ദീനകഥ പറയാം

ആരുമറിയാത്തോരേഴകൾ തൻ കണ്ണു
നീരിൻ കഥ പറയാം

കാലൊന്നു നഷ്ടമായച്ഛനു ഫാക്ടറി 
ജോലി ചെയ്യുന്ന കാലം

മേലധികാരി പിരിച്ചു വിട്ടാനതു 
മൂലമീ കഷ്ടകാലം

നട്ടു തിന്നാമെന്നു വെച്ചാലതും ചിലർ 
കട്ടുതിന്നാൻ നടപ്പൂ

ശിഷ്ടം മുതലാളി കൊണ്ടുപോയി 
ഞങ്ങളോ പട്ടിണിയിൽ കിടപ്പൂ

കണ്ടവരോടൊക്കെ കയ്യു കാട്ടും വെറും 
തെണ്ടലിൽ മാനമില്ല

ആകുന്നപോലെ ഞാൻ പാടിയാടാം
വല്ലോം നൽകാതെ പോയീടൊല്ല

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nalloru paattu nee chollitharaamo

Additional Info

Year: 
1954

അനുബന്ധവർത്തമാനം