അനുരാഗം
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്രണയത്തിന്റെ ആഴവും പരപ്പും എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്നും, കുടുംബ ജീവിതത്തിൽ പ്രണയത്തിന്റെ മാധുര്യം നിലനിർത്തേണ്ട ആവശ്യകതയും രസകരമായ സന്ദർഭങ്ങളിലൂടെ പറഞ്ഞു തരുന്ന ഒരു കുഞ്ഞു ചിത്രം !
Actors & Characters
Actors | Character |
---|---|
Main Crew
കഥ സംഗ്രഹം
ഒരേ ക്ളാസിൽ പഠിക്കുന്ന അശ്വിനും ജനനിയും നല്ല സുഹൃത്തുക്കളാണ് പക്ഷെ അശ്വിന് ജനനിയോടുള്ളത് പ്രേമമാണ് അത് ഒരു വാലന്റൈൻ ദിനത്തിൽ അവളോട് അവൻ തുറന്ന് പറയുന്നു ... പ്രണയിച്ച് വിവാഹിതരായ മാതാപിതാക്കളുടെ ഇപ്പോഴുള്ള അകൽച്ചയും പ്രശ്നങ്ങളും കണ്ടു വളർന്ന ജനനി അശ്വിന്റെ പ്രണയാഭ്യർത്ഥന നിരാകരിക്കുന്നു. എന്നിരുന്നാലും, അശ്വിൻ ജനനിയുടെ സൗഹൃദം നഷ്ടപെടുന്നത് സഹിക്കാൻ പറ്റാതെ നല്ല സുഹൃത്തുക്കളാകാം എന്ന് പറഞ്ഞ് വീണ്ടും അവളോട് അടുത്തുകൂടുന്നു. ജനനിയുടെ പിതാവ് ശങ്കർ ഒരു സംഗീത സംവിധായകൻ ആണ് കോളേജ് കാലഘട്ടത്തിൽ തന്നെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ദേവികയെ ... പിന്നീടുള്ള ശങ്കറിന്റെ കരിയറിലുണ്ടായ വളർച്ചക്കിടെ അവർ തമ്മിൽ അകലുന്നു. ജനനിക്ക് തന്റെ മാതാപിതാക്കൾ ഒരുമിച്ച് കഴിയാത്തതിൽ അതിയായ സങ്കടമുണ്ട് ... അശ്വിന്റെ അമ്മ മേഴ്സി ഒരു ബാങ്കിലെ ജോലിക്കാരിയാണ്. അശ്വിന്റെ പിതാവിന്റെ അകാലത്തിലുളള മരണശേഷം മറ്റൊരു വിവാഹം കഴിക്കാതെ മകനെയും നോക്കി ജീവിക്കുന്ന മേഴ്സിയെ വിവാഹം കഴിക്കാൻ താൽപര്യമുളള ബാങ്ക് മാനേജർ ജോസ് പല രീതിയിൽ ഇക്കാര്യം മേഴ്സിയോട് അവതരിപ്പിക്കുന്നു എങ്കിലും മേഴ്സി ശ്രദ്ധ കൊടുക്കുന്നില്ല.
ഒരു ദിവസം ശങ്കറിനോട് പ്രണയമുള്ള ഗായിക നീത ദേവികയുടെ അടുത്ത് വന്ന് താനും ശങ്കറും ഉടൻ വിവാഹിതരാവുമെന്നും അതിനായി ദേവികയിൽ നിന്നും ഡിവോഴ്സ് കിട്ടണമെന്നും ആവശ്യപെടുന്നു. ശങ്കറിന്റെ അടുത്ത ജന്മദിന പാർട്ടിയിൽ ദയവു ചെയ്ത് മകളെ തങ്ങൾക്കിടയിലേക്ക് അയച്ച് ബുദ്ധിമുട്ടിക്കരുതെന്നും നീത പറയുന്നു. ഇതിൽ ദേവികയും ജനനിയും നിസഹായരായി സങ്കടപ്പെടുന്നു.
ജോസ് മേഴ്സിയുമായുള്ള വിവാഹം നടത്താൻ വേണ്ടി ആദ്യം വികാരിയച്ചൻ വഴിയും പിന്നെ സ്വന്തം അമ്മ വഴിയും ശ്രമിക്കുന്നുവെങ്കിലും മേഴ്സി രണ്ടു പേരോടും വളരെ എതിർത്ത് തന്നെ പറഞ്ഞയക്കുന്നു. പിറ്റേന്ന് ജോസിന്റെ അമ്മ മരിക്കുന്നു. ഇതിൽ മേഴ്സി ക്ക് കുറ്റബോധം തോന്നുന്നു. മേഴ്സി ബാങ്കിൽ നിന്ന് ട്രാൻസ്ഫറിന് അപേക്ഷിക്കുന്നു , എന്നാൽ ജോസ് ചെന്ന് കണ്ട് അത് വിലക്കുന്നു. അവരിവരും സൗഹൃദത്തിലാകുന്നു.
ജനനിയുടെ മാതാപിതാക്കളെ ഒന്നിപ്പിക്കാനും അതു വഴി അവളുടെ പ്രണയം സ്വന്തമാക്കാനും അശ്വിൻ പദ്ധതികൾ ഒരുക്കുന്നു അതിന്റെ ഭാഗമായി ശങ്കറിന്റെ ജന്മദിന ആഘോഷത്തിന് ജനനിയെ അശ്വിൻ നിർബന്ധിച്ച് കൂട്ടി കൊണ്ടുപോകുന്നു ..അവിടെ വച്ച് ജനനിയെ മർദ്ദിക്കാനൊരുങ്ങിയ നീതയെ ശങ്കർ അടിക്കുന്നു അവർ തമ്മിൽ വേർപിരിയുന്നു. ജനനി പിതാവിനോടൊപ്പം പോകുന്നു അശ്വിന് സന്തോഷമാവുന്നു. നീതയെ അടിച്ചതിന്റെ പേരിലുണ്ടാവുന്ന പോലീസ് കേസിൽ നീത ശങ്കറിനെ കൊണ്ടും ജനനിയെ കൊണ്ടും മാപ്പുപറയിക്കുന്നു. ദേവിക ശങ്കറുമായുള്ള ഡിവോഴ്സിന് തയ്യാറാണന്ന് ശങ്കറിനെ അറിയിക്കുന്നു ... ഇത് ജനനിയെ കൂടുതൽ സങ്കടത്തിലാക്കുന്നു. അവൾ ഉപരിപഠനത്തിന് കാനഡക്ക് പോവാൻ തയ്യാറെടുക്കുന്നു.
ശങ്കറിന് ദേവികയോട് ഒന്നിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടാകുന്നു. ദേവികയെയും ശങ്കറിനെയും ഒന്നിപ്പിക്കാൻ
അശ്വിൻ സുഹൃത്തായ മൂസിയുമായി ചില നമ്പറുകൾ ഇറക്കുന്നുവെങ്കിലും അത് ദേവികയിൽ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഇതിൽ ജനനി അശ്വിനോട് വഴക്കിട്ട് തന്റെ കാര്യങ്ങളിൽ മേലിൽ ഇടപെടരുത് എന്ന് പറയുന്നു.
ജോസ് മേഴ്സിയെ യൗവന കാലം തൊട്ട് പ്രണയിച്ച ആൾ താനാണന്ന് വെളിപ്പെടുത്തുന്നു. മേഴ്സിക്കും ജോസിന്റെ പ്രണയത്തിൽ മതിപ്പ് തോന്നുന്നു അവൾ അയാളെ വിവാഹം കഴിക്കാൻ തയ്യാറാവുന്നു. അശ്വിൻ മുൻ കൈയ്യെടുത്ത് ഇരുവരുടെയും വിവാഹം നടത്തുന്നു. കാനഡക്ക് പോകുന്നതിന് മുൻപ് ശങ്കറിനെ കാണാൻ ജനനി നിർബന്ധിച്ച് ദേവികയെയും കൂട്ടി പോകുന്നു. അവിടെ വച്ച് ദേവികയോട് മാപ്പ് പറയുന്ന ശങ്കറും ദേവികയും പരസ്പരം ഒന്നിക്കുന്നു. ദേവിക കാനഡക്ക് പോവുന്നു.
Audio & Recording
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മിഥുനം മധുരം |
റ്റിറ്റോ പി തങ്കച്ചൻ | ജോയൽ ജോൺസ് | |
2 |
അനുരാഗ സുന്ദരി |
റ്റിറ്റോ പി തങ്കച്ചൻ | ജോയൽ ജോൺസ് |