ഗൗരി ജി കിഷൻ

Gouri G Kishan

ഗീത കിഷന്റേയും വീണയുടേയും മകളായി പത്തനംതിട്ട ജില്ലയിലെ അടൂരിൽ ജനിച്ചു. തമിഴ് ഹിറ്റ് ചിത്രമായ 96 -ലൂടെയാണ് ഗൗരി ജി കിഷൻ അഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ തുടക്കമിടുന്നത് എങ്കിലും രണ്ടാമത് അഭിനയിച്ച മാർഗ്ഗംകളി എന്ന ചിത്രമായിരുന്നു മലയാളത്തിൽ ഗൗരിയുടേതായി ആദ്യം റിലീസ് ചെയ്ത സിനിമ. തുടർന്ന് അനുരാഗം ഉൾപ്പെടെ മൂന്ന് ചിത്രങ്ങളിൽ കൂടി ഗൗരി ജി കിഷൻ മലയാളത്തിൽ അഭിനയിച്ചു. കൂടാതെ ആറ് തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രങ്ങളിലും ഗൗരി അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം നർത്തകി കൂടിയാണ് ഗൗരി ജി കിഷൻ.