വിലാസിനി
തൃശൂർ ജില്ലയിൽ ചാലക്കുടിക്കടുത്തു കാടുകുറ്റി യിൽ ജനിച്ചു. മലയാളം വിദ്വാൻ പരീക്ഷ പാസ്സായി ഭാഷാധ്യാപക പരിശീലനം കഴിഞ്ഞ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് വെങ്ങുനാട് സ്വരൂപം വക രാജാസ് ഹൈ സ്കൂളിലും ധാത്രി ഗേൾസ് ഹൈ സ്കൂളിലും മലയാളം അധ്യാപികയായി ജോലി ചെയ്തു.
നിരവധി സീരിയലുകളിൽ അമ്മവേഷം.. ദൂരദർശന്റെ നാടോടിക്കല്യാണം, കുടുംബം, അനുയാത്ര, എന്നീ സീരിയലുകളിൽ അമ്മ. സെവൻ ആർട്ട്സിന്റെ സാഗരം സീരിയലിൽ പ്രിൻസിപ്പാൾ, മോഹൻ സർ ഡയറക്റ്റ് ചെയ്ത ഞാൻ ഇന്നസെന്റ് എന്ന സീരിയലിൽ ഹെഡ് മിസ്ട്രസ്. കൂടാതെ മറ്റു ചാനലുകളിൽ നിരവധി സീരിയലുകൾ.
എന്റെ കൃഷ്ണ, കണ്ണന് നേദിക്കാൻ തുടങ്ങിയ ആൽബങ്ങളിലേക്കു പാട്ടുകൾ എഴുതിയിട്ടുണ്ട്.(അറക്കൽ നന്ദകുമാർ സംഗീതം നൽകിയ ഗാനങ്ങൾക്ക്). മരീചിക എന്ന കവിതാസമാഹാരം, കവറത്തി ഒരു സ്വപ്നസാക്ഷാൽക്കാരം എന്ന യാത്രാവിവരണം, കൃഷ്ണ ഗീതികൾ എന്ന കൃതി. പല ആനുകാലികങ്ങളിലും കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭർത്താവ് വ്യോമസേനയിൽ നിന്നും വിരമിച്ച ബാലകൃഷ്ണൻ. മക്കൾ (ജയ മേനോൻ, ദീപ മേനോൻ) ഇപ്പോൾ തൃശൂർ അയ്യന്തോളിൽ സ്ഥിര താമസം.