ദീപ മേനോൻ
എയർ ഫോർസ് ഉദ്യോഗസ്ഥനായ ചാത്തനാത്ത് ബാലകൃഷ്ണന്റെയും മലയാളം അധ്യാപികയും സിനിമാ സീരിയൽ രംഗത്തെ അഭിനേത്രിയുമായ വിലാസിനിയുടെയും മകൾ. ഒരു സഹോദരി.ജയ. അധ്യാപികയാണ്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ധാത്രി ഹൈസ്കൂൾ, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ. ടി ടി ഐ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. സംഗീത അധ്യാപികയാണ്. ഭർത്താവ് ഉണ്ണികൃഷ്ണൻ (ഗുരുവായൂർ ദേവസ്വം ഒഫീഷ്യൽ ഫോട്ടോഗ്രാഫർ) മകൾ നിരഞ്ജന നർത്തകിയാണ്
20 വർഷത്തോളമായി സംഗീതരംഗത്തു സജീവമാണ്.1998-ഇൽ ശ്രീ വിദ്യാധരൻ മാസ്റ്റർ ദൂരദർശനു വേണ്ടി ഈണം നൽകിയ സംഗീത ആൽബത്തിലൂടെയാണ് പിന്നണിഗാനരംഗത്തേക്കെത്തുന്നത്. മുംബൈ ഗന്ധർവ വിദ്യാലയത്തിൽ നിന്നും കർണാടക സംഗീത കോഴ്‌സും,ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും വെസ്റ്റേൺ ക്ലാസിക്കൽ സംഗീതത്തിൽ 6th ഗ്രേഡും പൂർത്തിയാക്കിയിട്ടുണ്ട്. സംഗീത ആൽബങ്ങൾക്ക് പുറമെ ചിദംബരനാഥ്, രവീന്ദ്രൻ, ബേണി ഇഗ്നേഷ്യസ്സ്, ഔസേപ്പച്ചൻ, മോഹൻ സിതാര, ശ്രീവത്സൻ ജെ മേനോൻ തുടങ്ങിയ പ്രഗദ്ഭരായ സംഗീത സംവിധായകരുടെ ഗാനങ്ങളിൽ കോറസ് ആർട്ടിസ്റ്റ് ആയും ബാക്ക്ഗ്രൗണ്ട് സ്കോറിൻ്റെ ഭാഗമായും പ്രവർത്തിക്കാൻ സാധിച്ചു. സെയിൻ്റ് ഡ്രാക്കുള എന്ന സിനിമയിലെ ഓസ്കാർ നാമനിർദേശം ലഭിച്ച ഗാനത്തിന് ഹാർമണി പാടാനും അവസരം ലഭിച്ചു. അനേകം പ്രഗദ്ഭരെ സംഗീത ലോകത്തിനു സമർപ്പിച്ച ഫാദർ തോമസ് ചക്കാലമറ്റത്തിൻ്റെ നേതൃത്വത്തിലുള്ള ചേതന കൊയറിലും അംഗമാണ്. ഇതുകൂടാതെ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും പ്രവർത്തിക്കുന്നു.