മാധുരി

Madhuri

പാവം ക്രൂരനിലൂടെ രാജസേനൻ മലയാള സിനിമയ്ക്ക് പരിചയപെടുത്തിയ നായികയാണ് മാധുരി. ചേച്ചി സത്യചിത്രയുടെ കൈപിടിച്ചു വെള്ളിത്തിരയിലെത്തി. നിമ്മി എന്ന കഥാപാത്രമായി പാവം ക്രൂരനിൽ വേഷമിട്ടു. മാധുരിയുടെ ക്രൂരയായ അമ്മായിഅമ്മയായി ചേച്ചി സത്യചിത്രയും ക്രൂരനിൽ അഭിനയിച്ചു. സിനിമ വൻഹിറ്റായതിനെത്തുടർന്ന് മാധുരി ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചു. ബോയിങ് ബോയിങ്ങിലെ പദ്മ  മെച്ചപ്പെട്ട കഥാപാത്രമായിരുന്നു.
പക്ഷേ തിരക്കുള്ള നടിയാവാൻ മാധുരിയ്ക്ക് കഴിഞ്ഞില്ല. അതിനിടയിൽ മാധുരി നായികയായ സംസാരം ഒരു മിൻസാരം തമിഴിൽ ഹിറ്റായി. 1990-ൽ ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്ത് അരവിന്ദിനെ വിവാഹം ചെയ്ത് സിനിമയോട് വിട പറഞ്ഞു.