ആയിരം കണ്ണുമായ്

ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻ‌കിളീ
പൈങ്കിളീ മലർ തേൻ‌കിളീ...

തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ...
എന്നിൽ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ...

ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻ‌കിളീ
പൈങ്കിളീ മലർ തേൻ‌കിളീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aayiram Kannumayi