എന്‍ കരളേല്‍

എന്‍ കരളേല്‍ കണ്ണെറിയും ഗൗരിയേ
എന്തിനെടി കോപമലങ്കാരിയേ..
എന്‍ കരളേല്‍ കണ്ണെറിയും ഗൗരിയേ
എന്തിനെടി കോപമലങ്കാരിയേ
കോപമലങ്കാരിയേ...

നാടറിയേ താലികെട്ടാതെങ്ങനേ .
നാണമില്ലേ കൊഞ്ചിവരാനിങ്ങനെ
നാടറിയേ താലികെട്ടാതെങ്ങനെ..
നാണമില്ലേ കൊഞ്ചിവരാനിങ്ങനേ
കൊഞ്ചിവരാനിങ്ങനെ

ആണ് തന്നെ ഞാനെന്നാല്‍
അടുത്ത കറുത്തവാവും നാള്‍ (2)
സകലരറിയേ വന്നാട്ടേ സമ്മന്തം ചെയ്താട്ടേ
സകലരറിയേ വന്നാട്ടേ സമ്മന്തം ചെയ്താട്ടേ

നാടറിയേ താലികെട്ടാതെങ്ങനേ
നാണമില്ലേ കൊഞ്ചിവരാനിങ്ങനെ
കൊഞ്ചിവരാനിങ്ങനെ...

പൊന്നു തരാം പൊരുളു തരാം ഗൗരിയേ
ഒന്നു ചിരി ഓമനക്കുഞ്ചാര്യേ (2)
ഓമനിപ്പാന്‍ കൊണ്ടുവരും പെണ്ണിനേ
താമസിപ്പാന്‍ കേറിയങ്ങീപ്പങ്കനെ (2)

നാടറിയേ താലികെട്ടാതെങ്ങനേ
നാണമില്ലേ കൊഞ്ചിവരാനിങ്ങനെ
കൊഞ്ചിവരാനിങ്ങനെ....

പത്ത് മക്കളായാലും പങ്കനതില്‍ ഭയമില്ല
പത്ത് മക്കളായാലും പങ്കനതില്‍ ഭയമില്ല
കുട്ടികളെ പട്ടിണിക്ക് പൂട്ടിയിടാന്‍ ഞാനില്ല
കുട്ടികളെ പട്ടിണിക്ക് പൂട്ടിയിടാന്‍ ഞാനില്ല

നാടറിയേ താലികെട്ടാതെങ്ങനേ ..
നാണമില്ലേ കൊഞ്ചിവരാനിങ്ങനേ
കൊഞ്ചിവരാനിങ്ങനെ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
en karalel