മാരിക്കാറു മാറിപ്പോയി

മാരിക്കാറു മാറിപ്പോയി പിന്നെ മാറിപ്പോയി
അതാ മാനം മുട്ടെ മാലയിട്ടു കേറിപ്പോയി
അതാ മാനം മുട്ടെ മാലയിട്ടു കേറിപ്പോയി 
മാരിക്കാറു മാറിപ്പോയി പിന്നെ മാറിപ്പോയി
അതാ മാനം മുട്ടെ മാലയിട്ടു കേറിപ്പോയി
മാരിക്കാറു മാറിപ്പോയി മാനം മുട്ടെ കേറിപ്പോയി
മാരിക്കാറു മാറിപ്പോയി മാനം മുട്ടെ കേറിപ്പോയി

കാലം കണ്ടു ചെല്ലടാ.. വെക്കം ചെല്ലടാ
എന്‍ കാലിക്കുട്ടാ.. കാലെടുത്തു നടനട..
എന്‍ കാലിക്കുട്ടാ.. കാലെടുത്തു നടനട..
കാലം കണ്ടു ചെല്ലടാ വെക്കം ചെല്ലടാ
എന്‍ കാലിക്കുട്ടാ.. കാലെടുത്തു നടനട..
കാലം കണ്ടു ചെല്ലടാ കാലിക്കുട്ടാ നടനട..
കാലം കണ്ടു ചെല്ലടാ കാലിക്കുട്ടാ നടനട..

ശിങ്കാര കണ്ണെഴുതി ശീരെറിയും ചെറുമികളെ..
ശിങ്കാര കണ്ണെഴുതി ശീരെറിയും ചെറുമികളെ..
ചേറടിയും വയലുകളില്‍.. ഞാറുനടാന്‍ വായെന്നേ
ചേറടിയും വയലുകളില്‍.. ഞാറുനടാന്‍ വായെന്നേ 
ഞാറുനടാന്‍ വായെന്നേ ...

കന്നി പുഞ്ചയിലാളെറങ്ങുന്നേന്‍..
താ.. തൈ.. തൈ തൈതിത്തോം
കണ്ണുപൊട്ടിയ കട്ടയുടച്ചേന്‍
താ.. തൈതൈ തൈ തിത്തോം
മാലപ്പെണ്ണിന് കല്യാണത്തിന്
താ.. തൈ തൈ തൈ തിത്തോം
പാടിക്കളിക്കണം പന്തല്‌ കെട്ടണം
താ.. തൈ തൈ തൈ തിത്തോം

ആടിക്കാറുമാറിപ്പോയി കാടും കുന്നും കേറിപ്പോയി
ആടിക്കാറുമാറിപ്പോയി കാടും കുന്നും കേറിപ്പോയി
ആറും തോടും ചേരുന്നു ആവണിക്കു നേരുന്നു
ആറും തോടും ചേരുന്നു ആവണിക്കു നേരുന്നു
ആടിക്കാറുമാറിപ്പോയി കാടും കുന്നും കേറിപ്പോയി
ആടിക്കാറുമാറിപ്പോയി കാടും കുന്നും കേറിപ്പോയി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
marikkaru marippoyi

Additional Info

Year: 
1954
Lyrics Genre: 

അനുബന്ധവർത്തമാനം