പാരാകവേ രാഗപ്പാലാഴിയാകവേ

പാരാകവേ രാഗപ്പാലാഴിയാകവേ..
രാഗലോലയായ ഗംഗാ സാഗരത്തില്‍ വീഴവേ
സ്വയംചേരുമീ ഹൃദയങ്ങളേ തടയുന്നതാരഹോ
പാരാകവേ രാഗപ്പാലാഴിയാകവേ
രാഗലോലയായ ഗംഗാ സാഗരത്തില്‍ വീഴവേ
സ്വയംചേരുമീ ഹൃദയങ്ങളേ തടയുന്നതാരഹോ
പാരാകവേ രാഗപ്പാലാഴിയാകവേ...

പൂവനമേകുന്നു പുതുമണം കാറ്റിനായി
കാറ്റുകള്‍ ചേരുന്നു കടല്‍ത്തിരയാടുവാന്‍ (2)
സാഗരം പൊങ്ങീ.. ചന്ദ്രനെ പുല്‍കാന്‍
സാഗരം പൊങ്ങീ.. ചന്ദ്രനെ പുല്‍കാന്‍
ആകവെ ലോകം ആനന്ദയോഗം..
പാരാകവേ രാഗപ്പാലാഴിയാകവേ..

കാണ്മു നാം എങ്ങുമെങ്ങും കണ്മയക്കും രാഗമായി
പ്രേമമെന്നുള്ളിന്നുള്ളില്‍ വീണമീട്ടും രാഗമായി (2)
ആ നവ സ്നേഹംതേടി കാനനം പൂത്തിതാ..
ആ നവ സ്നേഹംതേടി കാനനം പൂത്തിതാ..
മാനസാനന്ദം നേടി.. നാമിരു് ചേര്‍ന്നിടാം

പാരാകവേ രാഗപ്പാലാഴിയാകവേ..
രാഗലോലയായ ഗംഗാ സാഗരത്തില്‍ വീഴവേ
സ്വയംചേരുമീ ഹൃദയങ്ങളേ തടയുന്നതാരഹോ
പാരാകവേ രാഗപ്പാലാഴിയാകവേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
paragave ragappalazhiyakave

Additional Info