താരേ വരിക നീ ചാരേ
താരേ. വരിക നീ ചാരേ..
താരേ.. വരിക നീ ചാരേ..
സാനന്ദമാടുവാന്‍.. ഗാനങ്ങള്‍ പാടുവാന്‍
സാനന്ദമാടുവാന്‍.. ഗാനങ്ങള്‍ പാടുവാന്‍
പ്രേമത്തിന്‍ വാടിയില്‍ പൂവിടൂ നീ
താരേ.. വരിക നീ ചാരേ.. താരേ
മോഹനീയ ഭാവമാര്‍ന്നു പോരൂ നീ
സ്നേഹനൃത്തമാടി വന്നുചേരൂ നീ
നിലാലോലമിതാ ലോകം.. സഖി
പോരിക പോരിക നീ...
താരേ.. വരിക നീ ചാരേ... താരേ
നാഥനിരിക്കുമ്പോള്‍ വേണ്ടുന്ന ചോദിപ്പാന്‍
നാണിപ്പതെന്തിനെടീ...
നര്‍ത്തകീ നാണിപ്പതെന്തിനെടീ..
നര്‍ത്തന റാണിക്ക് ചിത്തം പകരുവാന്‍
ഉത്തമൻ പോരുമെടീ
മന്നവന്‍ ഉണ്മയെച്ചൊല്ലുമെടീ..
ആടിക്കുഴഞ്ഞ് നീ ചാരത്ത് ചെല്ലുമ്പോള്‍
ആനന്ദം കൊള്ളുമെടീ..
അന്നേരം ആശയെ ചൊല്ലുമെടീ
താനിട്ട സത്യത്തെ പാലിച്ച് കൊള്ളുവാന്‍
താനേയണയുമെടീ..
മന്നവന്‍ താനേതും നല്‍കുമെടീ
തരൂ തരൂ മടിയാതെ..
താവകം സത്യമിന്നു നൃപതേ
ചലചഞ്ചല നടനമിതാടി..
കലിത സുകൃതമെന്‍ കല്‍പ്പനതേടി
തരൂ തരൂ മടിയാതെ..
താവകം സത്യമിന്നു നൃപതേ
ചൊന്ന ചൊല്ലു മറന്നിടാതെ നേര്‍ന്ന
സത്യമിന്ന് തന്നു സഭയത്
എന്നുമരിയ പുകലാര്‍ന്നിടുവാന്‍ ജയം
അന്നമെന്ത് താമസം വരമിത്
തരൂ തരൂ മടിയാതെ..
താവകം സത്യമിന്നു നൃപതേ