ആനന്ദജാലങ്ങള്‍

ആനന്ദജാലങ്ങള്‍ മൊട്ടിട്ടുമിന്നിയോരാനല്ല
കാലങ്ങൾ എങ്ങു പോയി..
കൂട്ടിന്ന് പോരുമെന്നാശിച്ചു നീ കാ‍ത്ത
കൂട്ടിലെ പൈങ്കിളിയെങ്ങ് പോയി..
ഈ മണ്ണിൽ നീ നട്ട പ്രേമത്തിൻ പൂവല്ലി
ഈ മട്ടിൽ വാടി കരിഞ്ഞതെന്തേ..
ഇല്ലാ വരില്ലാ..നിനക്കായി വീണ്ടുമാ
ചെല്ലച്ചെറുകിളി യീവനാന്തേ..
നീറുന്ന ചിന്തയായി മാറുന്നതെന്തിനായി
നീ വന്നു വീണ്ടുമെന്‍ ബാല്യസഖി
നാലഞ്ച് കണ്ണുനീര്‍ത്തുള്ളികള്‍ പെയ്യാനോ
മാനത്ത് വന്നു നീ മാരിവില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
anada jalangal

Additional Info

Year: 
1954
Lyrics Genre: