പുമുല്ല തേടി

ആ... ആ ..
പുമുല്ല തേടി പൂന്തെന്നലോടി
പൂവാടിയെല്ലാമൊരുല്ലാസമാടി (2)
ആനന്ദഗാനങ്ങളാത്മാവിലാര്‍ന്നു..
പ്രാണന്‍ പകര്‍ന്നാലുമെന്‍ നാഥനിന്ന്
പുമുല്ല തേടി പൂന്തെന്നലോടി
പൂവാടിയെല്ലാമൊരുല്ലാസമാടി
ആനന്ദഗാനങ്ങളാത്മാവിലാര്‍ന്നു..
ഞാനെന്നുമെന്നോമൽ നിന്നോട് ചേർന്നു

ഇണചേര്‍ന്നിതാ രണ്ടു ഹൃദയങ്ങളൊന്നായി
ഇതില്‍നിന്നും ഒരുജീവനുടല്‍ നേടുമിന്നാള്‍..
കണിവെച്ചു ഞാനെന്നെയങ്ങേയ്ക്കു നാഥാ
കണിവെച്ചു ഞാനെന്നെയങ്ങേയ്ക്കു നാഥാ
കമനീയമെന്‍ പ്രാണകല്യാണ ഗാഥ..
പുമുല്ല തേടി പൂന്തെന്നലോടി
പൂവാടിയെല്ലാമൊരുല്ലാസമാടി

എന്നാശപോലെ വിരിയുന്നു പൂക്കള്‍..
എല്ലാം ഫലിക്കാം പൊന്നിന്‍ കിനാക്കള്‍.. (2)
എന്നാളും എന്‍ നാഥനെൻ നാഥനല്ലേ
വന്നാലും ഇതിലേയെന്റെ ആനന്ദവല്ലി
പുമുല്ല തേടി പൂന്തെന്നലോടി
പൂവാടിയെല്ലാമൊരുല്ലാസമാടി..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
poomulla thedi