തൂമഴയുടെ താളം

തനതനതന തനതനതന
തനതനനന തനതനനന 
തനന തനന തനന തനാനാ

മഴ പുതുമഴ മഴ പൊലിമഴ
മഴ കളി മഴ മഴ ചിരി മഴ
മഴകളിളകി അരികിലൊഴുകുമോ

തൂമഴയുടെ താളം കിളിമതിയുടെ മേളം
മനസ്സിലെ കന്നിപ്പൂമഴ ഓ…
ചിനുചിനെ അല്ലിത്തേന്മഴ (തൂമഴയുടെ)

കരിമുകിലേ മാനത്തെ പടി കടന്നു വായോ
ഇടിപിടീന്ന് താഴത്തെ വയലിലൊന്നു വായോ
മയിലാ കുയിലാ മണിയാ തോടിറങ്ങി വായോ (തൂമഴയുടെ)

നീയാണേ ഞാനാണേ പാടത്ത് മണ്ണിൽ
തേനാണേ പാലാണേ നീ മഴപ്പെണ്ണേ   (നീയാണേ)
കരളിൽ നീയും പീലി നിർത്തിയോ
കവിളിൽ നാണം ചായുറങ്ങിയോ
മയിലാളെ നനയാതെ കിനാവു പോലൊരേമഴ
ചേറുണരും നേരമെടീ മാറിനിൽക്കല്ലേ
മാലയിടാൻ കയ്യിലെടി ചീരവിത്തല്ലെ
ചേറുണരും നേരമെടീ മാറിനിൽക്കല്ലേ
മാലയിടാൻ കയ്യിലെടി ചീരവിത്തല്ലെ  (തൂമഴയുടെ)

തന്താനേ തനതിനനനന തന്താനേ…
തന്താനേ തനതിനനനന തന്താനേ…
താനതിന്ത ഹോയ് ചൂടാണേ ചൂരാണേ മാരന്റെ മാറിൽ
ചായല്ലേ തോരാതെ പാടുന്ന പെണ്ണേ (ചൂടാണേ)

ഇളനീർതൈലം നീ തുളിച്ചുവോ
മിഴിയിൽ മാനം പൂവിടർത്തിയോ
മഴവില്ലേ തെളിയല്ലേ മനസ്സിലിന്നൊരേ മഴ
പാളകൊണ്ട് നീരു കോരിയാടി നിക്കല്ലേ
ഏറുപൂട്ടിയുച്ചയാണു നീ മറക്കല്ലേ   (തൂമഴയുടെ)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thoomazhayude Thalam

Additional Info

Year: 
2006