താളം തുള്ളി
Music:
Lyricist:
Singer:
Film/album:
താളം തുള്ളി താളം തുള്ളി മാനം പെയ്യുമ്പോൾ
ദൂരേ പുഞ്ചപ്പാടത്തോളം ഈണം പോകുമ്പോൾ
കോലോത്തെ കണ്ടം പൂട്ടാൻ
നേരത്തേ വന്നീടാമോ പൂവേ നീയും കുയിലേ
കയ്യോടെയാരും ഓ… കാണാതെ പോരൂ
കയ്യോടെയാരും ഓ… കാണാതെ പോരൂ
മാരിപ്പെണ്ണേ നീയെന്റെ വേളിപ്പെണ്ണോളം
പാടിയാടാമോ
മാരിപ്പെണ്ണേ നീയെന്റെ വേളിപ്പെണ്ണോളം
പാടിയാടാമോ
ആരോരുമില്ലാത്ത നേരം മാടത്തി തത്തയ്ക്കു നാണം
കണ്ടാലും മിണ്ടാത്ത മിന്നാത്ത പൊന്നാണ്
ചെന്നോളു മെല്ലേ ഓ… കണ്ടോളു മുല്ലേ
ചെന്നോളു മെല്ലേ ഓ… കണ്ടോളു മുല്ലേ (താളം)
ആനപ്പൊക്കത്തിൽ മിന്നൽപ്പട്ടം കെട്ടുമ്പോൾ
ആകെ തന്തോയം
ആനപ്പൊക്കത്തിൽ മിന്നൽപ്പട്ടം കെട്ടുമ്പോൾ
ആകെ തന്തോയം
കാണാതെ നീളുന്ന പാടം
കാറൊത്ത പോത്തിന്നു കോലം
ചെമ്പാവ് നെല്ലോല പൂക്കുന്ന കാലത്തെ
ചങ്ങാതി നീയെൻ ഓ…കണ്ണാടിയല്ലേ (താളം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thaalam thulli
Additional Info
Year:
2006
ഗാനശാഖ: